വ്യത്യസ്തത നിറഞ്ഞ ആശയവുമായി ടിടി ദേവസി ജ്വല്ലറിയുടെ പുതിയ ക്യാമ്പയിൻ


നിറത്തിനും സൗന്ദര്യത്തിനും ശരീരത്തിനും എല്ലാം വലിയ പ്രാധാന്യം നൽകുന്നവർ ആണ് ഇന്നത്തെ ലോകത്തിൽ അധികവും.  ഒരു തരത്തിൽ പറഞ്ഞാൽ നിറവും ശരീര സൗന്ദര്യവും നോക്കി മാത്രം ഒരാളുടെ യോഗ്യത നിശ്ചയിക്കുന്ന ഒരു തലമുറയുടെ ഇടയിൽ ആണ് നാം ജീവിക്കുന്നത്. ഇത്തരക്കാരുടെ ഇടയിൽ വ്യത്യസ്തമായ ആശയവുമായി എത്തിയിരിക്കുകയാണ് ടി ടി ദേവസി ജുവല്ലറി. ഇപ്പോഴിതാ #ImPerfect ക്യാമ്പയിൻ ഒരുക്കിയാണ് ടിടി ദേവസി ജ്വല്ലറി വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.

മൂന്നു സുന്ദരിമാർ ആണ് ടി ടി ദേവസി ജൂവലറിയുടെ ക്യാമ്പയ്‌നിൽ മുഴുവൻ ശ്രദ്ധയും നേടിയിരിക്കുന്നത്. സൗന്ദര്യത്തിന് അല്ല, മറിച്ച് വ്യക്തിത്വത്തിന് ആണ് പ്രാധാന്യം എന്ന് തെളിയിക്കുന്ന ക്യാമ്പയ്‌നിൽ മൂന്നു സുന്ദരിമാർ ആണ് പ്രധാനമായി എത്തിയിരിക്കുന്നത്. ശരീരവും നിറവും മാത്രമല്ല, വ്യക്തിത്വവും ഒരു വ്യക്തിയുടെ സൗന്ദര്യത്തിന്റെ പ്രധാന ഘടകം തന്നെയാണെന്ന് ഉറപ്പുള്ള തലമുറയാണ് ഇന്ന് വളർന്നു വരുന്നത്.

എങ്കിൽ പോലും ഇന്നും പലരും സൗന്ദര്യം എന്ന് പറഞ്ഞാൽ അത് പുറമെ കാണുന്ന ബാഹ്യരൂപം മാത്രമാണെന്ന് വിശ്വസിക്കുന്നവർ ആണ്. കാലമെത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും മെലിഞ്ഞവരും വെളുത്തവരുമാണ് സൗന്ദര്യമുള്ളവർ എന്ന് ഇപ്പോഴും വിശ്വസിക്കുന്നവരുടെ എണ്ണം കുറവല്ല. നിറവും ശരീരവും എങ്ങനെ ഉള്ളതായാലും എല്ലാ വ്യക്തികൾക്കും അവരവരുടേതായ ഒരു സൗന്ദര്യം ഉണ്ട് എന്നാണ് ടി ടി ദേവസി ജ്യുവലറിയുടെ ക്യാമ്പയ്‌നിൽ പറയുന്നത്.

പ്രാർത്ഥന ജഗൻ , റോസിലിൻ രാജ് അപൂർവ രമ്പേൽ തുടങ്ങിയവരാണ് ടി.ടിയുടെ ഏറ്റവും പുതിയ ഡിസൈനർ കളക്ഷനുകൾ അണിഞ്ഞു ക്യാമ്പയിൻ മനോഹരമാക്കിയത്. അടുത്തിടെയാണ് എറണാകുളം എംജി റോഡിൽ ജ്വല്ലറിയുടെ ഏറ്റവും പുതിയ ഷോറൂം ആരംഭിച്ചത്.മലയാള സിനിമയിലെ പല താരങ്ങളും ഈ മുഹൂർത്തത്തിന് സാക്ഷികൾ ആകാൻ എത്തിയിരുന്നു. ഏറ്റവും ലേറ്റസ്റ്റ് ആയ ഡിസൈനർ കളക്ഷൻസാണ് ടിടിയുടെ ഏറ്റവും പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. 83 വർഷമായി സ്വർണാഭരണ രംഗത്ത് പാരമ്പര്യമുള്ള ടി ടി ദേവസി ജ്വല്ലറിയുടെ മറ്റൊരു ബ്രാഞ്ച് കുന്നംകുളത്ത് ആണ് പ്രവർത്തിച്ചുവരുന്നത്.