കഴിഞ്ഞ ദിവസം ഇടവേള ബാബു മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് എന്ന സിനിമയെ കുറിച്ച് പറഞ്ഞ ഒരു പ്രസ്താവന ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ വിഷയത്തിൽ സിനി ഫൈൽ ഗ്രൂപ്പിൽ വന്ന പോസ്റ്റ് പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മുകുന്ദനുണ്ണി അസോസിയേട്സ് ന് എങ്ങനെ സെൻസർ ലഭിച്ചു എന്ന് ആകുലപെട്ട് ഇടവേള ബാബു.
“ആർക്കും നന്ദി പറയാൻ ഇല്ല എന്ന് പറയുന്ന ചിത്രം “, “നായികയുടെ ഭാഷ പബ്ലിക് ആയി പറയാൻ പറ്റില്ല “. ‘സിനിമ ഫുൾ നെഗറ്റീവ് ‘. ഇതൊക്കെയാണ് ഇടവേള ബാബുവിന് ആ പടത്തോട് ഇഷ്ടകേട് വരാൻ കാരണം. വിനീത് ശ്രീനിവാസനോട് എന്തിനീ പടത്തിൽ അഭിനയിച്ചു എന്നും അദ്ദേഹം വിളിച് ചോദിച്ചിരുന്നു എന്ന് ഇടവേള ബാബു പറഞ്ഞു എന്നുമാണ് പോസ്റ്റിൽ ആരാധകൻ പറയുന്നത്.
അമ്മ എന്ന സംഘടനയിൽ ഇരുന്നോണ്ട് ബാബു അണ്ണൻ ചെയ്യുന്നതൊക്കെയെ മുകുന്ദൻ ഉണ്ണിയും ചെയ്യുന്നുള്ളു. കുതികാൽ വെട്ട് , പാര വയ്പ്പ് , കൂട്ടത്തിൽ ഉള്ളവരെ പിന്നീന്ന് കുത്തൽ , സ്വന്തം കാര്യം സിന്ദാബാദ് , കാര്യം കാണാൻ കുനിഞ്ഞു നിൽപ്പ് ഇത്രേ ഒക്കെയേ മുകുന്ദൻ ഉണ്ണിയും ചെയ്തോള്ളൂ. അതിനിങ്ങനെ ഇമോഷണൽ ആവാതെ, ഇയാൾ എങ്ങനെ അമ്മയുടെ തലപ്പത്തു വന്നു എന്നതാണ് ഞങ്ങടെ ചോദ്യം.
ആ ലാസ്റ്റ് ഡയലോഗ് തന്നെ സമർപ്പിക്കുന്നു. പണ്ടത്തെ കാലത്ത് ടോക്സിസിറ്റി മൊത്തം പടച്ചു വിട്ട് അതൊക്കെ നന്മ ആയിരുന്നു ഹീറോയിസമായിരുന്നു എന്ന് വെളുപ്പിച്ചതിലും എത്രയോ ഭേദമാണ് ഇതൊക്കെ നെഗറ്റീവ് കാരക്ടർ ആണെന്ന ബോധ്യത്തോടെ തന്നെ കാണിക്കുന്നത്, സിനിമകളുടെ ഇടയിൽ ‘ ഇടവേള’ എന്ന് എഴുതി കാണിക്കുന്നത് പുള്ളിയോടുള്ള നന്ദി പ്രകാശനം ആണെന്നാണ് പുള്ളി ഇത് വരെ കരുതി ഇരിക്കുന്നത് എന്നാണ് എനിക്ക് തോന്നണത്.
അതേ വളരെ ശരിയാണ്. ആ റോള് ഇങ്ങേർക്ക് കൊടുത്തിരുന്നേൽ തീ പാറുന്നത് കാണാമായിരുന്നു, സെൻസർ ബോർഡ് എന്തിനാണെന്ന് ഇപ്പോഴും ഭൂരിഭാഗം സിനിമാക്കാർക്ക് പോലും അറിയില്ല, ഇടവേളക്ക് പറ്റിയത് ‘ ഹേ വിമല, കമല അറിഞ്ഞോ കേന്ദ്ര സർക്കാർ കർഷകർക്കായി പുതിയാ കാർഡ് ഇറക്കുന്നു’എന്നൊക്കെ ഉള്ള 2 മിനിറ്റ് നല്ല സന്ദേശങ്ങൾ നൽകുന്ന പരസ്യങ്ങൾ ആണ്. അതാവുപ്പോ ഫുൾ പോസിറ്റീവ് വൈബ് ആണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.