അങ്ങനെ ഒരാൾ ഉണ്ടങ്കിലേ അമ്മ സംഘടന നിലനിൽക്കൂ


നടൻ ഇടവേള ബാബുവിനെ കുറിച്ചുള്ള ചർച്ചകൾ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ നടന്നു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ വർഷങ്ങൾക്ക് മുൻപ് പൂർണിമ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ഒരു പരുപാടിയിൽ ഇടവേള ബാബു പങ്കെടുത്ത ഒരു അഭിമുഖത്തിൽ പൂർണിമ ഇന്ദ്രജിത്ത് ഇടവേള ബാബുവിനോട് ചോദിച്ച ഒരു ചോദ്യവും അതിന് ഇടവേള ബാബു നൽകിയ മറുപടിയും ആണ് ഇപ്പോൾ വീണ്ടും ചർച്ച ആയിരിക്കുന്നത്.

ഈ സംസാരത്തിന്റെ കുറിച്ചുള്ള ഒരു പോസ്റ്റ് ആണ് ഇപ്പോൾ സിനി ഫൈൽ ഗ്രൂപ്പിൽ വന്നിരിക്കുന്നത്. സിനിമ നിരൂപകൻ എന്ന പ്രൊഫൈലിൽ നിന്ന് ആണ് ഈ പരിപാടിയെ കുറിച്ചുള്ള പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു പഴയ ഇന്റർവ്യൂ. പൂർണിമ, മലയാള സിനിമയിലെ ഭാവി ഇടവേള ബാബു ആര്? ഇടവേള ബാബു, ”ഞാനും തേടികൊണ്ടിരിക്കുന്നു. കാരണം അങ്ങനെ ഒരു ഇടവേള ബാബു ഉണ്ടാവണം. കാരണം ‘അമ്മ എന്ന സംഘടന നിലനിൽക്കണം.

അത് ഒരുപാട് പേർക്ക് ഉപകാരപ്പെടും എന്നു വിശ്വസിക്കുന്നു. ഞാനും തേടികൊണ്ടിരിക്കുന്നു അങ്ങനെയൊരാളെ. പിടുത്തം കിട്ടും. ഇത് വരെ കിട്ടിയിട്ടില്ല”(പുഞ്ചിരിക്കുന്നു) എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഇദ്ദേഹം ഒരു നിസ്വാർത്ഥ സേവകനാണ് അമ്മ എന്ന സംഘടന നല്ലത് പോലെ മുന്നോട്ട് പോകുന്നത് പോലും ഇദ്ദേഹത്തിന്റെ ഇടപെടലുകൾ ഉള്ളത് കൊണ്ടാണ്.

മറ്റേത് നടൻ ഈ ചുമതലകൾ ഏറ്റെടുത്താലും ഇത്രേം ഭംഗിയായി ഇത് ചെയ്യാൻ കഴിയില്ല എന്നാണ് എന്റെ അഭിപ്രായം കാരണം, അവർക്ക് ഇടയ്ക്കിടെ സിനിമയിൽ അഭിനയിക്കാൻ പോകേണ്ടി വരുമല്ലോ? ഫിലോസഫി കലർന്ന ഒരു പിടിയും ഇല്ലാത്ത ഉത്തരം. ഇതെല്ലാം യാരാലെ,  സിനിമയിൽ നിന്നും ഇടവേള എടുത്ത് അമ്മ യ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച മഹാൻ ഇന്റർവെൽ ജി തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് പ്രേക്ഷകരിൽ നിന്ന് വരുന്നത്.