സൗത്ത് ഇന്ത്യയിലെ തന്നെ യഥാർത്ഥ സ്വതന്ത്ര മ്യൂസിക് ലേബൽ ലോഞ്ച് ചെയ്യുന്നു


ഇന്ത്യയുടെ സ്വതന്ത്ര സംഗീത രംഗം തന്നെ മാതൃഭൂമി മാറ്റിമറിച്ചിട്ട് ഒരു ദശാബ്ദം പിന്നിട്ടിരിക്കുന്നു. ‘മ്യൂസിക് മോജോ’ എന്ന നിത്യഹരിത സംഗീത-വിനോദ പരിപാടി അതിന്‍റെ തുടക്കം മുതല്‍ മികച്ച കലാകാരന്മാരെയും ബാന്‍ഡുകളെയും അണിനിരത്തിയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. ഉള്ളടക്കത്തിലെ മേന്മയിലൂടെയാണ് ആരാധകരുടെ പിന്തുണ ഉറപ്പാക്കിയത്.


സ്വതന്ത്ര സംഗീതത്തിന്‍റെ ബ്രോഡ്കാസ്റ്റ് പാര്‍ട്ണറായി 10 വര്‍ഷം പൂര്‍ത്തിയാക്കിയ മാതൃഭൂമി ഭാവിയിലേക്ക് ഒരു സുപ്രധാന മുന്നേറ്റമെന്ന നിലയില്‍ കപ്പ ഒറിജിനല്‍സ് എന്ന സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇത് സൗത്ത് ഇന്ത്യയിലെ തന്നെ സ്വതന്ത്ര മ്യൂസിക് ലേബല്‍ എന്ന പേര് സ്വന്തമാക്കിക്കഴിഞ്ഞു.

ഒരു സംഗീത ലേബല്‍ എന്ന നിലയില്‍, സംഗീതജ്ഞര്‍ക്ക് അവരുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും വിശ്വാസങ്ങളും പിന്തുടര്‍ന്ന് തങ്ങളുടേതായ ഒരു സേഫ് സോണില്‍ സംഗീതം സൃഷ്ടിക്കുവാന്‍ അവസരമൊരുക്കുക എന്നതാണ് കപ്പ ഒറിജിനല്‍സ് ലക്ഷ്യമിടുന്നത്. സംഗീതത്തോടുള്ള വ്യക്തമായ കാഴ്ചപ്പാടുകള്‍ മുന്‍നിര്‍ത്തിക്കൊണ്ട് കപ്പ ഒറിജിനല്‍സ് സംഗീതജ്ഞരുടെ സ്വതന്ത്രമായ സംഗീത സൃഷ്ടികള്‍ സാധ്യമാക്കാന്‍ പരിശ്രമിക്കുന്നു.


ഇത് സംഗീതത്തിന്‍റെ ഒരു പുതിയ ലോകം തന്നെ ശ്രോതാക്കള്‍ക്ക് മുന്നില്‍ എത്തിക്കാന്‍ സഹായിക്കുന്നു. ഭാഷ, ദേശം തുടങ്ങി യാതൊരു വിധ അതിരുകളും ഇല്ലാതെ സംഗീതപ്രേമികള്‍ക്ക് രാജ്യത്ത് ഉടനീളം ഗാനങ്ങള്‍ ആസ്വദിക്കാനുള്ള അവസരമാണ് കപ്പ ഒറിജിനല്‍സ് ഒരുക്കുന്നത്. കപ്പയുടെ ഇത് വരെയുള്ള യാത്രയുടെ ഭാഗമായ കഴിവുറ്റ കലാകാരന്മാര്‍ സൃഷ്ടിച്ച 5 സ്വതന്ത്ര ഗാനങ്ങള്‍ ”ഐ ആം ഒറിജിനല്‍” എന്ന ആദ്യ മിക്‌സഡ്-ജെന്‍റര്‍ മള്‍ട്ടി-ലിംഗ്വല്‍ ആല്‍ബത്തിലൂടെ അവതരിപ്പിക്കുകയാണ്.

2023 ജനുവരി 15, ഞായറാഴ്ച വൈകുന്നേരം 5.30-ന് കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഇലക്ട്രിഫൈയിംഗ് ലൈവ് ഷോയോടെ ഈ ലേബല്‍ ലോഞ്ച് ചെയ്യുകയാണ്. ജോബ് കുര്യന്‍, സയനോര, വര്‍ക്കി എന്നിവര്‍ നേതൃത്വം നല്‍കുന്ന ഷോയില്‍ റെക്‌സ് വിജയന്‍, റാപ് കിഡ്, അനന്തു നിര്‍മ്മല്‍, ആദിത്യ, സുജിത്ത് വി.വി., ശ്രീശങ്കര്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ശ്രീശങ്കര്‍ പി. എന്നിവരും ഭാഗമാകും.