ഹൃദയം സിനിമയിലെ ഈ രംഗങ്ങൾ നിങ്ങൾ ശ്രദ്ധിച്ചായിരുന്നോ


വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ആണ് ഹൃദയം. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ എഴുതിയ ചിത്രത്തിൽ പ്രണവ് മോഹൻലാൽ ആണ് നായക വേഷത്തിൽ എത്തിയത്. ചിത്രത്തിൽ മൂന്നു നായികമാർ ആണ് ഉണ്ടായിരുന്നത്. എന്നാൽ അതിൽ ദര്ശനയും കല്യാണി പ്രിയദർശനുമാണ് കൂടുതൽ പ്രാധാന്യമുള്ള വേഷത്തിൽ എത്തിയത്. ഇവരെ കൂടാതെ ആന്റണി താടിക്കാരൻ, ജോണി ആന്റണി, അജു വർഗീസ്, അന്നു ആന്റണി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നിരവധി താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരുക്കിയ ചിത്രത്തിന് ഏകദേശം മൂന്നു മണിക്കൂറോളം ദൈർഖ്യം ഉണ്ട്.

ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. ചിത്രം യുവാക്കൾക്ക് ഇടയിൽ വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ ഈ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആനന്ദൻ നമ്പ്യാർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഹൃദയം സിനിമയിലെ ‘ പൊട്ടുതൊട്ട പൗർണ്ണമി’ എന്ന ഗാനരംഗത്തിൽ അർദ്ധരാത്രി നായിക നായകനോട് കഞ്ഞി ഉണ്ടാക്കി തരാൻ ആവശ്യപ്പെടുകയും കട്ടിലിൽ നിന്നും ചവുട്ടി താഴെ ഇടുകയും ചെയുന്നു.

ഈ രംഗം തിരിച്ചായിരുന്നു എങ്കിൽ എന്താകുമായിരുന്നു സ്ഥിതി. സിനിമ ആരംഭിക്കുമ്പോൾ ‘സ്ത്രീകൾക്കെതിരെയുള്ള അതിക്രമം കുറ്റകരമാണ് എന്ന് നിയമം മൂലം എഴുതിക്കാണിക്കുന്നു ” ശരിക്കും “അതിക്രമം കുറ്റകരമാണ്’ എന്നതല്ലേ തുല്യത. അതോ പുരുഷനെ ആക്രമിക്കാം എന്നാണോ എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. പെണ്ണ് കെട്ടാത്തവന്മാർ ആണ് ഈ പറയുന്നത് അല്ലെങ്കിൽ വസന്തങ്ങൾ ചെറിയ അ ടിയും ഇടിയും നുള്ളും കിട്ടാത്ത കെട്ടിയോൻ മാരോന്നും ഇപ്പൊ ഇല്ല, കാസ്റ്റിങിന്റെ അപകതയാണ് ഇതൊക്കെ.

മഞ്ജു വാര്യർ ആയിരുന്നെങ്കിൽ കഞ്ഞി ഉണ്ടാക്കി കൊടുത്തേനേ, സ്ത്രീകൾ ചവിട്ടിയാൽ പുരുഷന്മാർക്ക് പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. ഒരു പൂ തൊടുന്നത് പോലെ ഒള്ളൂ. അതുപോലെ ആണോ പുരുഷൻ ചവിട്ടിയാൽ. നടു ഓടിയില്ലേ. സമത്വം എന്നൊക്കെ പറഞ്ഞാലും കായിക ബലം കുറവല്ലേ സ്ത്രീക്ക്. സ്ത്രീയുടെ ആ ക്രമണം ക്യൂട്ട് ആണ്. പുരുഷൻ ആ ക്രമിച്ചാൽ അത് നമുക്കു ക്രൂ രമായ ആ ക്രമണം ആയി മാത്രമേ കാണാൻ കഴിയൂ,ഈയിടെയായി അങ്ങനെ പലതും കാണുന്നുണ്ട്.

ഇതൊക്കെയാണ് ത്രെ പുരോഗമനം, ഈ സീനിൽ സിനിമയിൽ അവർ തമ്മിൽ വഴക്കിട്ട് ഫിസിക്കൽ അസാൾട്ട് നടത്തുന്ന രീതിയിൽ ഒരിക്കലും കാണിച്ചിട്ടില്ല. റൊമാന്റിക് സോങ്ങിനിടയിൽ ജസ്റ്റ് ഒരു ചവിട്ടു കാണിച്ചു പോകുന്നതാണ്. അത് ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമാണോ എന്ന് ചോദിച്ചാൽ ഒരിക്കലും അല്ല. പിന്നെ ഞാൻ എഴുതിയത് മൊത്തം കൂട്ടി വായിച്ചാൽ ഏകദേശം കാര്യം പിടികിട്ടും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.