ഒരു മിസ്റ്ററി ത്രില്ലെർ കൂടിയാണ് ഹൃദയം സിനിമ എന്നതാണ് സത്യം


പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഹൃദയം. പ്രണവ് മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. മൂന്നു നായികമാരാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ ആദ്യ നായിക. ദർശന രാജേന്ദ്രൻ രണ്ടാം നായികയും. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ഹിറ്റ് അടിക്കുകയും ചെയ്തിരുന്നു.

നിരവധി ഗാനങ്ങൾ കൂടി കോർത്തിണക്കി തയാറാക്കിയ ചിത്രം സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസൻ ആണ്. ചിത്രം പോലെ തന്നെ ചിത്രത്തിനെ ഗാനങ്ങളും വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിത സിനി ഫൈൽ ഗ്രൂപ്പിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ലോറൻസ് ബ്ളൂമിംഗ് ബ്ലോസ്സം എന്ന പ്രൊഫൈലിൽ നിന്നാണ് പോസ്റ്റ് വന്നിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സിനിമയിൽ അത്രയും കാലം ഒന്നാം റാങ്കിൽ നിന്ന പുനീത് സിംഗ്, പെട്ടെന്ന് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടുവെന്നും ഒന്നാം സ്ഥാനത്തേക്ക് സെൽവ വന്നു എന്നും സിനിമയിൽ കാണിക്കുന്നുണ്ട്. അന്നേരം പുനീതിന്റെ നിഗൂഢതകൾ നിറഞ്ഞൊരു നോട്ടവും ഒരു ചിരിയുമുണ്ട് എന്നും അടുത്ത സീനിൽ സെൽവ പടമായി എന്നും പോസ്റ്റിൽ പറയുന്നു.

മാത്രമല്ല, പുനീത് കണ്ണുവെച്ചു സെൽവയെ കൊന്നതാണോ അതോ തന്റെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ വേണ്ടി ബസ് ഡ്രൈവറിനെ കൊണ്ട് സെൽവയെ എന്നന്നേക്കുമായി പറഞ്ഞയച്ചതാണോ എന്നും പോസ്റ്റിൽ ചോദിക്കുന്നതിനൊപ്പം ആ ബസ് ഡ്രൈവർ പുനീതിന്റെ സുഹൃത്തോ കുടുംബക്കാരനോ വെല്ലതുമാണെങ്കിലോ എന്നും ആരാധകൻ ചോദിക്കുന്നു. കൂടാതെ, നമ്മൾ പോലും അറിയാത്ത ഒരു മിസ്റ്ററി ത്രില്ലെർ കൂടിയാണ് ഹൃദയം എന്ന സിനിമ എന്നും ഇദ്ദേഹം പോസ്റ്റിൽ പറയുന്നു.

എനിക്കു സംശയം മുഴുവൻ സെൽവ, സെൽവ എന്ന് വിളിച്ചോണ്ട് നടക്കുന്ന ഒരുത്തൻ ഉണ്ടല്ലോ അവനേയ, എനിക്ക് ഡൌട്ട് ലവന്റെ ഗേൾ ഫ്രണ്ടിന്റെ അപ്പൻ ഡ്രൈവർക്ക് വല്ല കള്ളും വാങ്ങിച്ചു കൊടുത്തു ചെയ്‌തതാണോ എന്നാണ് ഇനി അതല്ലല്ലങ്കിൽ എപ്പോളും സാമ്പാർ സാദം എന്ന് പറഞ്ഞു അവരെ ബുദ്ധിമുട്ടിക്കുകയാലേ അതോണ്ട് കാച്ചി കാണും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.