വലിയൊരു ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധായകന്‍റെ വേഷമണിഞ്ഞ ചിത്രം ആയിരുന്നു ഹൃദയം, ക്യാമ്പസ് പശ്ചാത്തലത്തില്‍ പ്രണയവും സൗഹൃദവും വിഷയമാകുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍ ആയെത്തിയത്. വലിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ പ്രശസ്തമായ സിനിമ നിര്‍മാണ കമ്പനിയായ മെറിലാന്‍റ് സിനിമ നിര്‍മാണത്തിലേക്ക് തിരികെ എത്തുന്നു എന്നതും ‘ഹൃദയ’ത്തിന്‍റെ വലിയൊരു പ്രത്യേകത ആയിരുന്നു. തന്‍റെ സിനിമകളുടെ പ്രെഡിക്ടബിളിറ്റിയേക്കുറിച്ച് ബോധവാനായ,
തന്‍റെ സിനിമകള്‍ പ്രെഡിക്ടബിളാണെന്ന് തുറന്ന് സമ്മതിക്കാന്‍ ധൈര്യം കാണിക്കുന്ന ഒരു സംവിധായകന്‍, മൂന്ന് മണിക്കൂറെന്ന വളരെ വലിയ സ്‌ക്രീന്‍ സ്‌പേസിനെ എങ്ങനെ എന്‍ഗേജിംഗ് ആക്കും എന്ന ആകാംഷയോടെയാണ് പ്രേക്ഷകർ ഹൃദയം കാണുവാൻ തിയേറ്ററിൽ എത്തിയത്, എന്നാൽ തിയേറ്ററിൽ എത്തിയ എല്ലാവരുടെയും മനസ്സ് കീഴടക്കുവാൻ ഹൃദയത്തിന് സാധിച്ചിരുന്നു, പ്രണവ് മോഹൻലാലിൻറെ ഒരു തിരിച്ചു വരവ് കൂടിയായിരുന്നു ഹൃദയം. പതിനഞ്ചോളം പാട്ടുകള്‍ ആയിരുന്നു ഹൃദയത്തിൽ ഉണ്ടായിരുന്നത്, അവയെല്ലാം യൂട്യൂബിൽ ഏറെ ഹിറ്റാകുകയും ചെയ്തു.
ചിത്രത്തിൽ കല്യാണിയും ദര്ശനയും ആണ് നായികമാരായി എത്തിയത്, ഇരുവരും തങ്ങളുടെ കഥാപാത്രത്തെ വളരെ മികച്ചതാക്കി മാറ്റിയിരുന്നു, ദര്‍ശന എന്ന കഥാപാത്രം നിത്യയേക്കാള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു. ദര്‍ശന രാജേന്ദ്രന്‍റെ കൈയില്‍ ദര്‍ശന ഭദ്രവുമായിരുന്നു. ചിത്രത്തിലെ ഒരു രംഗത്തിനെക്കുറിച്ച് സിനിഫിൽ എന്ന ഗ്രുപ്പിൽ ജിൽ ജോയ് പങ്കുവെച്ചൊരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ദർശന മുടി അഴിച്ചിട്ടപ്പോഴും പൊട്ട് തൊട്ടപ്പോഴും ഒരു ഫീലും തോന്നാത്തവർ ഉണ്ടോ എന്നാണ് ജിൽ ചോദിക്കുന്നത്.
എനിക്ക് ഹൃദയം കണ്ടപ്പോൾ ഈ രംഗങ്ങളോട് ഒരു ഫീലും തോന്നിയില്ല.. പക്ഷെ പടത്തിൽ എന്തോ വല്യ സംഭവം പോലെയാണ് ഇതൊക്കെ കാണിച്ചത് എന്നാണ് പോസ്റ്റിൽ പറയുന്നത്, അത് മാത്രമല്ല തട്ടത്തിൽ മറയത്തെ സീനിനെക്കുറിച്ചും പോസ്റ്റിൽ പറയുന്നുണ്ട്. ഓളാ തട്ടം ഇട്ടാലെന്റെ സാറേ, ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല ” എന്ന് തട്ടത്തിൻ മറയത്തിൽ പറയുമ്പോഴും എനിക്ക് ഫീൽ തോന്നിയില്ല.. ഈ രണ്ട് കാസ്റ്റിംഗ് കുറച്ചൂടെ നന്നാക്കി ചെയ്യാമായിരുന്നു വിനീത് ശ്രീനിവാസന് എന്നാണ് പോസ്റ്റിൽ പറയുന്നത്.