തുളുമ്പുന്ന സൗന്ദര്യം, മനംമയക്കുന്ന ഫോട്ടോകളുമായി ഹണി റോസ്


പ്രേഷകർക്ക് ഏറെ സുപരിചിതയായ നായികയാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി ആണ് ഹണി സിനിമയിൽ തന്റെ അരങ്ങേറ്റം നടത്തിയത്. ആദ്യ ചിത്രത്തിൽ തന്നെ താരം ശ്രദ്ധിക്കപ്പെടുത്തായിരുന്നു. അതിനു ശേഷം കുറച്ച് നാൾ താരം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തെങ്കിലും ശക്തമായ കഥാപാത്രങ്ങളുമായി ആണ് താരം തിരികെ സിനിമയിലേക്ക് എത്തുന്നത്.

രണ്ടാം വരവിൽ ഹണി വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. മലയാളത്തിലെ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം സിനിമ ചെയ്യാൻ ചാൻസ് ലഭിച്ച താരം ആ ചാൻസ് നന്നായി തന്നെ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ മുൻ നിരനായികമാരുടെ ലിസ്റ്റിൽ ഇടം നേടാൻ വളരെ പെട്ടന്ന് താരത്തിന് കഴിഞ്ഞു.

മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും താരം ഇതിനോടകം തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞു. തമിഴിലും തെലുങ്കിലും എല്ലാം തന്നെ ഹണി മികച്ച വേഷങ്ങൾ ആണ് കൈകാര്യം ചെയ്തത്. അത് കൊണ്ട് തന്നെ ഹണി നിരവധി ആരാധകരെ ആണ് കുറഞ്ഞ സമയം കൊണ്ട് നേടിയത്. ഒരു പക്ഷെ ഹണി റോസിനെ പോലെ പാൻ ഇന്ത്യൻ റീച് കിട്ടിയ മറ്റൊരു നായിക നടി മലയാളത്തിൽ ഇന്ന് ഇല്ല എന്ന് തന്നെ പറയാം.

എന്നാൽ ഇപ്പോൾ കുറച്ച് നാളുകൾ ആയി വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് താരത്തിന് നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉൽഘാടന സ്റ്റാർ എന്നാണ് സോഷ്യൽ മീഡിയയിൽ ഹണി റോസ് ഇന്ന് അറിയപ്പെടുന്നത്. തുടർച്ചയായിൽ ഉൽഘാടനങ്ങൾക്ക് പങ്കെടുക്കുന്നത് കാരണം ആണ് താരം ഈ പേരിൽ അറിയപ്പെടുന്നത്. എന്നാൽ അത് മാത്രമല്ല, താരത്തിനെതിരെ വലിയ രീതിയിൽ ഉള്ള ബോഡി ഷൈമിങ്ങും നടക്കുന്നുണ്ട്.

ഒരു പക്ഷെ ഹണിയെ പോലെ ബോഡി ഷൈമിങ് നേരിട്ട് കൊണ്ടിരിക്കുന്ന മറ്റൊരു നായിക നടി മലയാളത്തിൽ ഇല്ല എന്ന് പറയാം. അത്രയേറെ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളുമാണ് ശരീരഘടനയുടെയും വസ്ത്രധാരണത്തിനെയും പേരിൽ ഹണിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ വിമർശനങ്ങളോട് ഒന്നും തന്നെ താരം ഇത് വരെ പ്രതികരിച്ചിട്ടില്ല എന്നതാണ് സത്യം.