മൈ ജി ഷോറൂമിന്റെ ഉൽഘാടനത്തിന് അതിസുന്ദരിയായി എത്തി ഹണി റോസ്


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിൽ കൂടി ആണ് ഹണി നായികയായി തുടക്കം കുറിക്കുന്നത്. അതിനു ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം കുറച്ച് നാളുകൾക്ക് ശേഷം കൂടുതൽ ശക്തമായി തന്നെ സിനിമയിലേക്ക് തിരിച്ചെത്തുക ആയിരുന്നു. അഭിനയത്തിലും ലുക്കിലും കൂടുതൽ മേക്കോവർ നടത്തികൊണ്ട് ആണ് ഹണി തന്റെ തിരിച്ച് വരവ് നടത്തിയത്. മലയാളത്തിൽ മാത്രമല്ല, അന്യ ഭാഷ ചിത്രങ്ങളിലും ഇതിനോടകം താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

നിരവധി സിനിമകളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. അത് എല്ലാം തന്നെ വളരെ ശ്രദ്ധ നേടുന്ന തരത്തിൽ ഉള്ള കഥാപാത്രങ്ങളും ആണ്. വളരെ പെട്ടന്ന് ആണ് ഹണി ആരാധകരെ സ്വന്തമാക്കിയത്. മോൺസ്റ്റർ ആണ് ഹണിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വലിയ പ്രശംസ തന്നെ ആണ് ഹണി ചിത്രത്തിലെ അഭിനയത്തിന് നേടിയത്. സിനിമകളിൽ മാത്രമല്ല, പൊതു വേദികളിലും സജീവം ആണ് താരം.

ഇപ്പോഴിതാ മൈ ജി യുടെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിന് എത്തിയ ഹണി റോസിന്റെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഉദ്ഘാടനത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ജംപ്സ്യൂട്ടിൽ അതി സുന്ദരിയായാണ് ഹണി ഉദ്ഘാടനത്തിന് എത്തിയിരിക്കുന്നത്. നിരവധി ആരാധകർ ആണ് താരത്തിനെ കാണാൻ തടിച്ച് കൂടിയത്.

എന്നാൽ നിരവധി വിമർശനങ്ങളും താരത്തിനെതിരെ വന്നുകൊണ്ടിരിക്കുകയാണ്. കാണിക്കാൻ വേണ്ടി കണ്ടതെല്ലാം കാണിച്ചു നടക്കും, എന്നാൽ കണ്ടവന്മാർ കണ്ടതിന്റെ ഭംഗി കാണിച്ചെഴുതുമ്പോൾ കാണിച്ചവൾ കണ്ണിൽ കണ്ട കേസെല്ലാം കണ്ടവന്മാർക്കെതിരെ കൊടുക്കും, ഒരു വർഷം ഏറ്റവും കൂടുതൽ ഉൽഘാടനം നടത്തിയതിന്റെ അവാർഡ് ഉറപ്പല്ലേ. ദേശീയ അവാർഡ് ഒക്കെ എന്ത്.

കഥകളിക്കാരൻ പെട്ടെന്ന് പിന്നിൽനിന്നും മാറി. അതൊരു മികച്ച തീരുമാനമായിരുന്നു, ഇങ്ങനെ അടക്കവും ഒതുക്കവും വേണം, എന്ത് സിമ്പിള, തയ്യൽ കൂലി തീരെ കുറച്ച് മതി, നാണവും മാനവും ലേശം പോലും ഇല്ലാത്തത് സത്യത്തിൽ ഈ സ്ത്രീക്കല്ല. ഇവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്ന ആ ചേട്ടന്മാർക്ക് തന്നെ, കണ്ടിട്ട് ചീത്തയും വിളിക്കണം കാണാതിരിക്കാൻ വയ്യ താനും തുടർന്ന് കൊണ്ടേയിരിക്കും സ്‌ട്രേറ്റർജി തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.