ഇനാഗുറേഷൻ സ്റ്റാർ എന്നാണ് ഇപ്പോൾ ഹണി റോസ് അറിയപ്പെടുന്നത്


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് ഹണി റോസ്. നിരവധി സിനിമകളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി ആണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വിനയൻ ചിത്രത്തിൽ കൂടി അരങ്ങേറ്റം കുറിച്ച താരം എന്നാൽ കുറച്ച് സിനിമകളിൽ അഭിനയിച്ചതിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. അതിനു ശേഷം കുറച്ച് നാൾ താരം സിനിമയിൽ നിന്ന് വിട്ടു നിന്ന് എങ്കിലും പിന്നീട് ശക്തമായ തിരിച്ച് വരവ് ആണ് താരം നടത്തിയത്.

ശക്തമായ പ്രകടനങ്ങൾ ആണ് താരം തന്റെ തിരിച്ച് വരവിൽ നടത്തിയത്. മലയാള സിനിമയിലെ മുൻ നിര നായകന്മാർക്ക് ഒപ്പം എല്ലാം സിനിമ ചെയ്യാനുള്ള അവസരം താരത്തിന് ലഭിച്ചു. മലയാളത്തിൽ മാത്രമല്ല, അന്യഭാഷാ ചിത്രങ്ങളിലും താരം ഇതിനോടകം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ പേരിൽ തമിഴ് നാട്ടിൽ ഒരു ആരാധകൻ അമ്പലം നിർമ്മിച്ചിട്ടുണ്ട് എന്നും അടുത്തിടെ ഹണി പറഞ്ഞിരുന്നു.

ഇപ്പോൾ ഏറ്റവും കൂടുതൽ ഉൽഘാടനം നടത്തുന്ന നടി എന്ന പേരിൽ ആണ് ഹണി റോസ് അറിയപ്പെടുന്നത്. എവിടെ ഉൽഘാടനം ഉണ്ടോ അവിടെ ഹണി ഉണ്ട് എന്ന അവസ്ഥയിൽ ആണ് കാര്യങ്ങൾ. മാത്രമല്ല, ഇങ്ങനെ ഉൽഘാടനം നടത്തുന്നത് കൊണ്ട് വലിയ രീതിയിൽ ഉള്ള കളിയാക്കലുകളും താരം നേരിടുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഒരു ഉത്ഘാടനം നടത്തിയാൽ എത്ര രൂപ കിട്ടും എന്നാണ് അവതാരിക ഹണി റോസിനോട് ചോദിച്ചത്. തരക്കേടില്ലാത്ത തുക കിട്ടും എന്നും ജീവിച്ച് പോകാനുള്ളത് കിട്ടും എന്നുമാണ് ഹണി റോസ് ആ ചോദ്യത്തിന് നൽകിയ മറുപടി. കൂടാതെ കുറച്ച് നാളുകൾക്ക് മുൻപ് ലുലു മാളിൽ ഒരു ഉൽഘാടന പരിപാടിക്ക് പോയിരുന്നു എന്നും അത് വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയെന്നും അതിനു ശേഷമാണ് ഇത്തരത്തിൽ ഉൽഘാടനങ്ങൾ വരാൻ തുടങ്ങിയത് എന്നും ഹണി റോസ് പറയുന്നു.