അമ്പലം വരെ പണിഞ്ഞ ആരാധകർ ഉള്ള നടിയാണ് ഹണി റോസ്


പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി ആണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ഒന്നു രണ്ടു സിനിമകളിൽ അഭിനയിച്ചു എങ്കിലും പിന്നീട് സിനിമയിൽ നിന്ന് താരം ഇടവേള എടുക്കുകയായിരുന്നു. ശക്തമായ തിരിച്ച് വരവ് ആണ് താരം അതിനു ശേഷം സിനിമയിൽ നടത്തിയത്. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും താരം ഇതിനോടകം തന്റെ കഴിവ് തെളിയിച്ചു.

നിരവതി ചിത്രങ്ങളിൽ ആണ് കുറഞ്ഞ സമയം കൊണ്ട് ഹണി റോസ് നായികയായി എത്തിയത്. ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചര്ച്ച ചെയ്യപ്പെടുന്ന നായിക നടിയും ഹണി റോസ് തന്നെയാണ്. താരത്തിനെതിരെ വലിയ രീതിയിൽ ഉള്ള ബോഡി ഷൈമിങ് തന്നെയാണ് നടക്കുന്നത്. ഇപ്പോഴിത ഹണി റോസിന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഈ വിഷയത്തിൽ സിനി ഫൈൽ ഗ്രൂപ്പിൽ ദാസ് അഞ്ജലി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “മലയാളിക്ക് വേണ്ടി അമ്പലം വരെ പണിഞ്ഞ ആരാധകർ ഉള്ള നടിയാണ്. ആ അമ്പലത്തിലെ പൂജ എന്തൊക്കെയാണ് എന്ന് ആലോചിച്ചിട്ടുണ്ടോ.” “അതാണ് ഞാനും ആലോചിക്കുന്നത്.ഇനി ഞാൻ കാണാൻ പോയി അവരെന്നെ അവിടുത്തെ ദേവി വല്ലോം ആക്കി അവിടെ ഇരുത്തിയാലോ”. ഹണിയമ്മൻ കോവിൽ” എന്നൊക്കെ പേരിട്ടു.

 

” ചോദ്യങ്ങളിലും അതിന്റെ ഉത്തരങ്ങളിലും ഹണി റോസ് പാലിക്കുന്ന ഒരു മിതത്വം ഉണ്ട്‌. തന്നെ വേട്ടയാടാൻ ഒരുപാട് പേർ കാത്തു നിൽക്കുന്നു എന്ന തിരിച്ചറിവിലും. എന്റെ ഇഷ്ട്ടങ്ങൾ ആണ് എന്റെ ശരികൾ എന്ന തിരിച്ചറിവ്. സോഷ്യൽ മീഡിയയിൽ ഇത്രയധികം വേട്ടയാടപ്പെടുന്ന മറ്റൊരു സ്ത്രീ ഉണ്ടോ എന്ന് സംശയമാണ്. നിങ്ങളുടെ സൗന്ദര്യമാണ് നിങ്ങളുടെ ശക്തി. വിമർശിക്കുന്നവർ ആരെന്നു പോലും അറിയില്ല.

പക്ഷേ വിമര്ശിക്കുന്നത് ഹണി റോസിനെ ആണ്. ചങ്കൂറ്റം എന്നൊരു അർത്ഥം കൂടെയുണ്ട് ആ പേരിനു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. പുള്ളിക്കാരി ബാക്കി ഉള്ളവരെ പോലെ അല്ല വരുന്ന ട്രോൾസ് എല്ലാം അതിന്റെ രീതിയിൽ എടുക്കാൻ അറിയാം, പുള്ളിക്കാരി അത് അവരുടെ പേജിൽ തന്നെ ഷെയർ ചെയ്തപ്പോ അറിയാതെ തന്നെ ഒരിഷ്ടം തോന്നി എന്നാണ് ഈ പോസ്റ്റിനു വരുന്ന ഒരു കമെന്റ്.