അതിസുന്ദരിയായി ഉൽഘാടനത്തിനെത്തി ഹണി റോസ്

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ട എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. തുടർന്ന് തമിഴ്, തെലുങ്ക്,കന്നട എന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നു. അന്യഭാഷ ചിത്രങ്ങളി തിളങ്ങുമ്പോഴും മലയാളത്തിലും സജീവമായിരുന്നു താരം. ഇപ്പോൾ ഒരു ഉൽഘാടന വേദിയിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആണ് ആരാധകരുടെ മനസ്സ് കീഴടക്കുന്നത്, എന്തൊരു സുന്ദരി ആണെന്നാണ് താരത്തിന്റെ ചിത്രങ്ങൾ കണ്ട ആരാധകർ ചോദിക്കുന്നത്, വളരെ പെട്ടെന്നാണ് താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കിയത്.

വിനിയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയതെങ്കിലും ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു. പിന്നീട് താരം ചെയ്ത് സിനിമയിലെ കഥാപാത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പട്ടിരുന്നു. കുമ്പസാരം എന്ന ചിത്രത്തിൽ ഹണി റോസിന്റെ മറ്റൊരു വേഷഭാവ പകർച്ചയാണ് കണ്ടിരുന്നത്. കലഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. കവിത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്. ഹണി റോസിന്റെ കരിയറിൽ ശ്രദ്ധിക്കപ്പെട്ട ഒരു കാഥാപാത്രം കൂടിയായിരുന്നു കവിത. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

ഹണിറോസ് മലയാളത്തിൽ അഭിനയിച്ച സിനിമകളെല്ലാം തന്നെ മോളിവുഡിലെ മുൻനിര താരങ്ങളോടൊപ്പം ആയിരുന്നു. എല്ലാം തന്നെ വളരെ ശ്രദ്ധേയമായ നായികാ വേഷങ്ങൾ ആയിരുന്നു മലയാളത്തിൽ ഹണിറോസ് അവതരിപ്പിച്ചിട്ടുള്ളത്. ‘ബിഗ് ബ്രദർ’ , ‘ഇട്ടിമാണി; മേഡ് ഇൻ ചൈന’ , ‘കനൽ ‘ എന്നീ സിനിമകളിൽ സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പവും, ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്സിൽ’ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പവും, സർ സി.പിയിൽ ജയറാമിന് ഒപ്പവും, മൈ ഗോടിൽ സുരേഷ് ഗോപിയ്ക്കൊപ്പവും, ദിലീപിനൊപ്പം റിംഗ് മാസ്റ്റ്റിലും സുപ്രധാന വേഷങ്ങളായിരുന്നു ഹണി റോസ് കൈകാര്യം ചെയ്തത്. ഹീറോയിൻ വേഷങ്ങൾ മാത്രമല്ല ആന്റി ഹീറോയിൻ വേഷങ്ങളിലും ഹണിറോസ് അഭിനയമികവ് തെളിയിച്ചിട്ടുണ്ട്. സൗണ്ട് ഓഫ് ബൂട്ട്, ഉപ്പുകണ്ടം ബ്രദേഴ്സ്, ട്രിവാൻഡ്രം ലോഡ്ജ്, 5 സുന്ദരികൾ, യൂ ടൂ ബ്രൂട്ടസ്, കുമ്പസാരം, ചങ്ക്സ് , ചാലക്കുടിക്കാരൻ ചങ്ങാതി എന്നീ സിനിമകളാണ് താരത്തിന്റെ മറ്റു ശ്രദ്ധേയമായ സിനിമകൾ.