ഹണി റോസിന് സംഭവിക്കുന്ന പോലെ ഒരു നടിക്കും സത്യത്തിൽ ഇങ്ങനെ സംഭവിക്കുന്നില്ല


ഹണി റോസിനെക്കുറിച്ച് സിനിഫൈൽ ഗ്രൂപ്പിൽ അമൽ രാജ് പങ്കുവെച്ചോരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, ഒരു സ്ത്രീ അവരുടെ ശരീരത്തിന്റെ പേരിൽ പരിഹസിക്കപ്പെടുകയും അപമാനിക്കപ്പെടുകയും അതിനെ നിയമപരമായി നേരിടുകയും ചെയ്യും എന്ന തീരുമാനത്തിൽ പോലും അവർ പഴികേൾക്കേണ്ടി വരുന്ന അവസ്ഥ എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്, അത് മാത്രമല്ല സത്യത്തിൽ ഹണി റോസ് എന്ന വ്യക്തി നേരിട്ടുകൊണ്ടിരിക്കുന്നത് അതി ഭീകരമായ ബോഡി ഷെയിമിങ്ങും, സ്ലറ്റ് ഷെയിമിങ്ങുമാണ്. ഒരു മനുഷ്യന് സഹിക്കാൻ പറ്റാവുന്നതിലും അപ്പുറമാണതിന്റെ തീവ്രത എന്നാണ് പോസ്റ്റിൽ വ്യക്തമാക്കുന്നത്,

താരത്തിനെക്കുറിച്ച് അവര് കാണിച്ചിട്ടല്ലെ, അവർ അത് പോലുള്ള വസ്‌ത്രം ധരിച്ചിട്ടല്ലേ എന്നൊക്കെയുള്ള ന്യായീകരണങ്ങളുമായി വീണ്ടും ഇവിടുത്തെ ചേട്ടന്മാരും, ചേച്ചിമാരും ഇറങ്ങിയിട്ടുണ്ട് എന്നാണ് അമൽ പറയുന്നത്, സ്വാതന്ത്ര്യം കിട്ടിയ കാലത്തിലേക്ക് വണ്ടി കിട്ടാൻ വൈകുന്നത് കൊണ്ട് ഇത്തരം ആളുകൾക്ക് ഒരാളുടെ തുണിയും വലിയ കു.ണ്ടിയും ഒരു പ്രശ്നം തന്നെയാണ്. അവർക്ക് വലിയ പൃഷ്ഠമുള്ള ഒരു പെണ്ണ് കു.ണ്ടിമോളും, വലിയ പൃഷ്ഠമുള്ള ഒരാണ് കു.ണ്ടിമോനുമാണ്.

ഹണി റോസിനെ വാക്കുകൾ കൊണ്ട് ആക്രമിക്കുന്ന ആളുകളുടെ കൂട്ടത്തിൽ പുരുഷന്മാരുടെ കൂടെ തന്നെ അതേ അളവിൽ ഇവിടുത്തെ സ്ത്രീകളും ഉൾപ്പെടുന്നു എന്നതാണ് മറ്റൊരു യാഥാർദ്ധ്യം. അതിൽ തന്നെ പ്രായം ചെന്നവർ മുതൽ, കുട്ടികൾ വരെയുണ്ടെന്നത് വേറൊരു സത്യം. ഇത് പുരുഷന്മാരിലും, അമ്മാവന്മാരിലും ഒതുങ്ങി നിൽക്കാത്ത വിഷയമാണ് എന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. എന്നാണ് അമൽ പറയുന്നത്, അതുപോലെ തന്നെ സംസ്കാര സമ്പന്നർ എന്നു വിളിക്കപ്പെടുന്ന, സാക്ഷരതയുടെ പേരിൽ ഊറ്റം കൊള്ളുന്ന

, കാന്താരയിലെ ബോഡി ഷെയിമിങ്ങിന്റെ പേരിൽ വരെ ഉറക്കം നഷ്ടപ്പെടുത്തുന്ന ഓൺലൈൻ ബുദ്ധിജീവികൾ ആ നടിക്ക് വേണ്ടി സംസാരിക്കുകയും, അവർക്ക് വേണ്ടി നിലകൊള്ളാത്തതും എന്ത് കൊണ്ടാണ് എന്ന് മനസിലാവുന്നില്ല. ഇതിനെതിരെ ഒരു സംഘടനയും സ്വമേധയാ രംഗത്ത് വരാത്തത് എന്താണ് എന്ന് മനസിലാവുന്നില്ല. ഇവരെ പറ്റി ഇവിടുത്തെ മാധ്യമങ്ങൾ പടച്ചു വിടുന്ന കെട്ടുകഥകളും അതിന് താഴെ മലയാളികൾ എഴുതിയിടുന്ന കമന്റുകളും കാണുമ്പോൾ അന്നത്തെ ദിവസം പോവും എന്നും അമൽ പറയുന്നു.