എന്തുകൊണ്ടാണ് മലയാളികൾ അവരുടെ വസ്ത്രധാരണത്തെ കുറിച്ച് മാത്രം സംസാരിക്കുന്നത്


പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ഹണി റോസ്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഇപ്പോൾ അന്യ ഭാഷ ചിത്രങ്ങളിലും കഴിവ് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ ആണ് താരത്തിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഇത് മാത്രമല്ല കടുത്ത ബോഡി ഷെയിമിങ്ങും താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിൽ തന്നെയാണ് നടന്നു കൊണ്ടിരിക്കുന്നത്.

എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം” എന്ന് പറഞ്ഞ പോലെയാണ് മലയാളികൾക്ക് ഹണി യോടുള്ള അപ്പ്രോച്ച്. നല്ല എക്സ്പീരിയൻസ് ഉള്ള, റേഞ്ച് ഉള്ള ഒരു നടിയാണവർ. മാത്രമല്ല അതിസുന്ദരിയുമാണ്.

എന്നാൽ ഒരു ആർട്ടിസ്റ്റ് എന്നുള്ള രീതിയിലുള്ള ഹണി യുടെ കഴിവുകളെ കുറിച്ച് മലയാളികൾ അധികം സംസാരിക്കാറില്ല. പലർക്കും ചർച്ച ചെയ്യാൻ താത്പര്യം അവരുടെ ഉദ്ഘാടഞങ്ങളെ കുറിച്ചും ധരിക്കുന്ന വസ്ത്രത്തെപ്പറ്റിയും ഒക്കെയാണ്. അവർ എന്തെങ്കിലുമൊരു പോസ്റ്റോ ഫോട്ടോയോ ഇട്ടാൽ താഴെ വരുന്ന പെർവെർട്ടഡ് കമെന്റുകൾ കണ്ടു കഴിഞ്ഞാൽ മലയാളികൾ ഇത്രയും സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ആണോ എന്ന് തോന്നി പോകും.

യു ക്യാൻ അപ്പ്രീസിയേറ്റ് ഹേർ ബ്യുട്ടി, ബട്ട് ഡോണ്ട് ഒബ്ജെക്ടിഫൈ ഹെർ. അവർ അവര്ക്കിഷ്ടമുള്ളത് ധരിക്കട്ടെ. അറിഞ്ഞിടത്തോളം താര ജാടകൾ ഒന്നുമില്ലാത്ത ഇല്ലാത്ത, വളരെ ഹംബിൾ ആൻഡ് ജെനുവിൻ ആയ ഒരു ആക്ട്രസ്സ് ആണ് അവർ ചെറിയ പ്രായത്തിൽ ചെയ്ത റിങ് മാസ്റ്റർ കണ്ടാൽ മതി ഹണി യുടെ കാലിബർ മനസ്സിലാക്കാൻ.നമുക്ക് അവരുടെ ആക്ടിങ് സ്‌കിൽസിനെ പറ്റി സംസാരിക്കാം.ഭാഷയുടെ അതിർവരമ്പുകൾ ഭേദിച് ഇനിയും നല്ല സിനിമകളുടെ ഭാഗമാകാൻ ഹണി ക്ക്‌ സാധിക്കട്ടെ എന്നുമാണ് പോസ്റ്റ്.

ട്രിവാൻഡറം ലോഡ്ജ്, റിങ് മാസ്റ്റർ അവരുടെ കരിയറിൽ കിട്ടിയതിൽ നല്ലത് തോന്നിയത്. പിന്നെ ഭയങ്കര അഭിനയ കഴിവ് ഉള്ള നടിയായി തോന്നിട്ടില്ല ബിലോ ആവറേജ് നടി. അവർക്കും ജീവിക്കണ്ടെ ഉദ്ഘാടനങ്ങൾ ചെയ്യുന്നു കാശ് കിട്ടുന്നു, കരിയറിന്റെ തുടക്കത്തിൽ തന്നെ വൺ ബൈ ടു, ട്രിവാൻഡ്രം ലോഡ്ജ്, റിങ്മാസ്റ്റർ, കുമ്പസാരം തുടങ്ങി കുറെ നല്ല റോളുകൾ ചെയ്ത് കഴിവ് തെളിയുച്ചിട്ടും ഉണ്ട്. എന്തോ ഇപ്പൊ മെയ്ൻസ്ട്രീമിൽ നല്ല റോളുകൾ കിട്ടുന്നില്ല. ഊള പടമായ മോൺസ്റ്ററിൽ പോലും നല്ല പെർഫോമൻസ് ആയിരുന്നു ഇവർ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.