ഒന്ന് ഓവറായി പോയാൽ അമ്പേ പരാജയപ്പെട്ടുപോകുന്ന കഥാപാത്രമായിരുന്നു ശിവരാമകൃഷ്ണൻ


റാഫി മെക്കാർട്ടിൻ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രമാണ് ഹലോ. മോഹൻലാൽ നായകനായ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ശിവരാമകൃഷ്ണൻ എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചത്. മോഹൻലാലിനെ കൂടാതെ ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, ഗണേഷ് കുമാർ, മധു, സിദ്ദിഖ്, പാർവതി, സംവൃത സുനിൽ, അംബിക മേനോൻ തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ അക്ഷയ് കരുൺ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എന്റെ ഫാമിലി തന്നെയാണ് അപകടപ്പെടുത്തിയത്. അഡ്വക്കേറ്റ് ശിവരാമൻ പുച്ഛത്തിൽ, നല്ല ബെസ്റ്റ് ഫാമിലി. പെട്ടന്ന് സീരിയസായി “ഏതേലും ബാറിൽ അറിയിച്ചാൽ മതിയോ?

ലാലേട്ടൻ ഫുൾ ഓൺ ഷോ ഹൈ വോൾട്ടേജ് പെർഫോമൻസാണ് അഡ്വക്കേറ്റ് ശിവരാമൻ. ഒന്ന് ഓവറായി പോയാൽ അമ്പേ ബോറാവുന്ന കഥാപാത്രം എത്ര ഈസി കൂളായിട്ടാണ് ലാലേട്ടൻ ചെയ്തു വെച്ചത്. വൻ സ്വാഗ് സ്റ്റൈൽ ആണ് ഈ കഥാപാത്രം. എത്ര കണ്ടാലും മടുക്കില്ല. ശിവരാമൻ വിളയാട്ടം. ലാലേട്ടൻ ചില എക്സ്പ്രഷൻ ഒക്കെ ഉണ്ട് വളരെ ചെറുത് എന്നാൽ കില്ലാഡി എക്സ്പ്രഷൻ. ഒരേ സമയം ലൗഡ് ആൻഡ് കൺട്രോൾഡ് ആക്ടിംഗ്. സിനിമ ഹലോ എന്നുമാണ് പോസ്റ്റ്.

ഇതും ചോട്ടാ മുംബൈ യും ലാലേട്ടന്റെ അഴിഞ്ഞാട്ടം ആയിരുന്നു, ആ ബാറിന്റെ ബോർഡിൽ ഒരു ബെൽ സിംബൽ ഉണ്ടോ ന്ന് പറയുന്ന സീൻ തീയേറ്ററിൽ വെച്ച് ആദ്യം കണ്ടപ്പോ ഉണ്ടായ അനുഭവം, പുള്ളിയുടെ ലുക്ക്‌ ഒരു പോസറ്റീവ് വൈബ് തന്നാൽ തന്നെ ഇത്തരം പടങ്ങൾ പാതി വിജയിച്ചു എന്നർത്ഥം, സത്യം. അറബിയും ഒട്ടകത്തിൽ വരെ ഈ ഒരു ലെവൽ പെർഫോമൻസ് ഉണ്ടായിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.