മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തി ഹിറ്റ് ആക്കി മാറ്റിയ ചിത്രങ്ങളിൽ ഒന്നാണ് ഹരികൃഷ്ണൻസ്. ചിത്രം വലിയ രീതിയിൽ തന്നെ ആ സമയത്ത് പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ വിഷ്ണു ചിറയിൽ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇപ്പോൾ കണ്ടാൽ വളരെ പരിതാപകരമെന്ന് തോന്നുന്ന പഴയ മലയാളം പോപ്പുലർ സിനിമകളുണ്ടേൽ തൂക്ക്. ഫോർ മി ഹരികൃഷ്ണൻസ്. പല ഇമോഷണൽ രംഗങ്ങൾ കോമഡിയും കോമഡികളൊക്കെ തന്നെ ക്രിഞ്ച് ഫെസ്റ്റും. പോരാഞ്ഞിട്ട് ഇൻവെസ്റ്റിഗേഷൻ, കോർട്ട് റൂം ഡ്രാമ, കോമഡി, റൊമാൻസ്, ത്രില്ലർ, ആക്ഷൻ തുടങ്ങിയ എല്ലാ ഴോൺറേസും കൂടി ഒരുമിച്ചു മെഴുകി അവിയൽ പരുവമാക്കി വെച്ചിരിക്കുന്നു.
എല്ലാത്തിനും പുറമെ ക്ലൈമാക്സിന്റെ കൂടെ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വിയേർഡായ ടെയിൽ എൻഡ് ഉം. ഇതിൽ ആകെയുള്ള നല്ല വശമെന്നത് ഔസേപ്പച്ചൻ സംഗീതം നിർവഹിച്ച കിടിലം പാട്ടുകളാണ് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളും പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്. അന്ന് കണ്ടപ്പോഴും പരിതാപകരം എന്ന് തന്നെയാണ് തോന്നിയത് എന്നാണ് ഒരു ആരാധകൻ കമെന്റ് ചെയ്തിരിക്കുന്നത്.
ഫാസിലിന്റെ സംവിധാനത്തിൽ 1998 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹരികൃഷ്ണൻസ്. മോഹൻലാലും മമ്മൂട്ടിയും ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങളെ ആണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രത്തിൽ ജൂഹി ചൗള ആണ് നായികയായി എത്തിയത്. ഇവരെ കൂടാതെ ഇന്നസെന്റ്, നെടുമുടി വേണു, കുഞ്ചാക്കോ ബോബൻ,സുധീഷ്, ശാമിലി, രാജീവ് മേനോൻ തുടങ്ങി നിരവതി താരങ്ങളാണ് പ്രധാന വേഷത്തിൽ എത്തിയത്.