അങ്ങനെ ഒരു ഉദ്ദേശത്തോടെ ആണ് ചിത്രത്തിന് രണ്ടു ക്ളൈമാക്സ് കൊടുത്തത്


പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന് ആണ് ഹരികൃഷ്ണൻസ്. മമ്മൂട്ടിയും മോഹൻലാലും തുല്യ പാധാന്യമുള്ള കഥാപാത്രങ്ങൾ ആയാണ് ചിത്രത്തിൽ എത്തിയത്. ഹരിയും കൃഷ്ണനും ആണ് ഇവർ അവതരിപ്പിച്ച കഥാപാത്രം. ചിത്രം വേണ്ടത്ര വിജയം നേടുകയും ചിത്രത്തിലെ ഗാനങ്ങൾ ഒക്കെ ഹിറ്റ് ആകുകയും ചെയ്തിരുന്നു. ഇന്നും നിരവധി ആരാദകർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഉള്ളത്. മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയത് തന്നെ വളരെ പെട്ടന്ന് ആരാധകരുടെ ശ്രദ്ധ നേടാൻ സഹായിച്ചു.

ഫാസിലിന്റെ സംവിധാനത്തിൽ 1998 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ നിരവധി താരങ്ങൾ ആണ് ചിത്രസത്തിൽ അണിനിരന്നത്. ജൂഹി ചൗള ആണ് ചിത്രത്തിൽ നായികയായി എത്തിയത്. കൂടാതെ ഇന്നസെന്റ്, നെടുമുടി വേണു, കുഞ്ചാക്കോ ബോബൻ, ശ്യാമിലി, രാജീവ് മേനോൻ, വി കെ ശ്രീരാമൻ, സുധീഷ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

എന്നാൽ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് ചിത്രത്തിന്റെ രണ്ടു ക്ളൈമാക്സ് ആയിരുന്നു. ചിത്രം ഇറങ്ങിയ സമയത്ത് ഇത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. കുറച്ച് പ്രിന്റിൽ ഹരിയും കുറച്ച് പ്രിന്റിൽ കൃഷ്ണനും നായികയെ സ്വന്തമാക്കുന്നത് ആയാണ് ക്ളൈമാക്സ്. ഇത് ചില വിവാദങ്ങൾക്കും വഴി വെച്ച്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം എന്ത് കൊണ്ട് ആണ് ചിത്രത്തിന് ഇങ്ങനെ ഒരു ക്ളൈമാക്സ് വന്നത് എന്ന് പറയുകയാണ് മമ്മൂട്ടി.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഹരികൃഷ്ണൻസ് രണ്ടു ക്ളൈമാക്സ് ആയിരുന്നു ഉള്ളത്. ഒന്നിൽ നായികയെ കൃഷ്ണൻ സ്വന്തമാക്കുന്നത് ആയും മറ്റേതിൽ നായികയെ ഹരി സ്വന്തമാക്കുന്നത് ആയും ആണ് ക്ളൈമാക്സ്. എന്നാൽ എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് വെച്ചാൽ ഒരു പ്രദേശത്ത് രണ്ടു ക്ളൈമാക്സ് ഒരു ചിത്രത്തിന് വരുമ്പോൾ ഒരു ക്ളൈമാക്സ് കണ്ട ആൾ തൊട്ടടുത്ത തിയേറ്ററിൽ ഓടുന്ന മറ്റേ ക്ളൈമാക്സ് കാണാൻ വരും.

ഇത് സിനിമയുടെ വിജയത്തിന് കാരണമാകും എന്ന നല്ല ഉദ്ദേശത്തോടെ ആണ് ചെയ്തത്. എന്നാൽ വിതരക്കാർക്ക് സംഭവിച്ച ഒരു പിഴവ് ആണ് രണ്ടു ക്ളൈമാക്സുകൾ രണ്ടു ഭാഗത്തേക്ക് ആണ് ഇവർ വിതരണം ചെയ്തത്. പിന്നീടുള്ള ചർച്ചകൾക്ക് എല്ലാം കാരണം ആയത് ഇതായിരുന്നു എന്നും നല്ല ഉദ്ദേശത്തോടെ ആണ് ഇങ്ങനെ രണ്ടു ക്ളൈമാക്സ് വെച്ചത് എന്നും എന്നാൽ മറ്റൊരു രീതിയിൽ ആണ് അത് വ്യാഖ്യാനിക്കപ്പെട്ടത് എന്നുമാണ് മമ്മൂട്ടി പറഞ്ഞത്.