ഹാപ്പി വെഡിങ്ങിൽ ക്ളൈമാക്സില് എത്തിയ ഈ നായികയെ നിങ്ങൾക്ക് അറിയാമോ


ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പിറന്ന ആദ്യ സിനിമയായിരുന്നു ഹാപ്പി വെഡ്ഡിങ്ങ്. വലിയ താരനിരകളൊന്നും അണിനിരന്നില്ലെങ്കിലും സിനിമ വിജയച്ചിരുന്നു. സിജു വില്‍സണും ഷറഫുദ്ദീനും സൗബിന്‍ ഷാഹിറുമായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 2016 ല്‍ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്, ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ ആദ്യ സിനിമയായിരുന്നു ഹാപ്പി വെഡ്ഡിങ്ങ്. മുന്‍നിര നായകന്മാരില്ലാതെ ഒരു പരീക്ഷണമായിട്ടായിരുന്നു ഒമര്‍ ലുലു സിനിമ നിര്‍മ്മിച്ചത്. അവതരണം കൊണ്ടും വ്യത്യസ്തത കൊണ്ടും സിനിമ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. പുതുമുഖ നടി ദൃശ്യ രഘുനാഥ് ആയിരുന്നു ചിത്രത്തില്‍ നായികയായി അഭിനയിച്ചിരുന്നത്.കമ്മട്ടിപാടം, ആട് പുലിയാട്ടം എന്നീ സിനിമകള്‍ക്കെപ്പമായിരുന്നു ഹാപ്പി വെഡ്ഡിങ്ങ്് തിയറ്ററുകളിലേക്കെത്തിയത്. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ക്കൊപ്പമായിരുന്നെങ്കിലും തിയറ്ററുകളില്‍ മികച്ച പ്രതികരണമായിരുന്നു ഹാപ്പി വെഡ്ഡിങ്ങിന് കിട്ടിയിരുന്നത്.

ഹാപ്പി വെഡിങ്ങിൽ ക്ളൈമാക്സില് എത്തിയ ഒരു നായികയെ കുറിച്ച് സിനിഫൈൽ ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, ഈ ഒരു ചിത്രത്തിൽ മാത്രം എത്തിയ ഈ താരത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഒന്നും തന്നെ ലഭ്യമല്ല, പോസ്റ്റിൽ പറയുന്നത് ഇങ്ങെന, ഹാപ്പി വെഡിങ് എന്ന സിനിമയിൽ ക്ലൈമാക്സിനോട് അടുക്കുമ്പോൾ വരുന്ന ഒരു കഥാപാത്രം ആണ്. സിജു വിൽസൺ പെണ്ണ് കാണാൻ പോകുമ്പോൾ ആദ്യം വരുന്ന കുട്ടി. മൂവിയിലെ കാസ്റ്റ് ഡീറ്റെയിൽസ് തപ്പിയിട്ടൊന്നും ഈ കുട്ടിയെപ്പറ്റി ഒന്നും കാണുന്നില്ല.. ടി കുട്ടിയെപ്പറ്റി അറിവുള്ളവർ വിവരങ്ങൾ പങ്കുവെക്കാൻ ഉള്ള പോസ്റ്റ് എന്നാണ്.

ദൃശ്യ ആയിരുന്നു ഹാപ്പി വെഡിങ്ങിലെ നായികയായി എത്തിയത്, സ്‌ക്കൂള്‍ കലോത്സവവേദികളിലെ മികച്ച പ്രടനമാണ് ദൃശ്യയെ ചലച്ചിത്രരംഗത്ത് എത്തിച്ചത്.എന്നാല്‍ ഹാപ്പി വെഡ്ഡിംഗ്ഗിനുശേഷം ദൃശ്യയെ അധികം സിനിമകളിലൊന്നും കണ്ടിരുന്നില്ല. പിന്നീട് ഒന്നരവര്‍ഷത്തിനുശേഷം മാച്ച്‌ബോക്‌സ് എന്ന ചിത്രത്തിലാണ് താരത്തെ പ്രേക്ഷകര്‍ പിന്നീട് കണ്ടത്. സിനിമ മേഖലയില്‍ തന്നെ ആരോ തടയാന്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരെ അഭ്യൂഹങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണെന്നും താരം പറഞ്ഞിരുന്നു.