തെന്നിന്ത്യയിൽ നിരവധി ആരാധകർ ഉള്ള താര സുന്ദരിയാണ് ഹൻസിക. വളരെ പെട്ടന്ന് ആയിരുന്നു സിനിമയിൽ ഹൻസികയുടെ വളർച്ച. സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം നായികയായി അഭിനയിക്കാൻ അവസരം കിട്ടിയ താരം മികച്ച പ്രകടനങ്ങൾ ആണ് ഓരോ ചിത്രത്തിലും കാഴ്ച വെച്ചത്. തമിഴ്, തെലുങ്, കന്നഡ ചിത്രങ്ങളിൽ ആണ് ഹൻസിക കൂടുതലായി അഭിനയിച്ച് കൊണ്ടിരുന്നത്. വിജയ്, സൂര്യ, ജയൻ രവി തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ എല്ലാം നായികയായി അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു.
ഇപ്പോഴിതാ താരം വിവാഹിത ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആണ് ആർഭാട പൂർവ്വമുള്ള താരത്തിന്റെ വിവാഹം കഴിഞ്ഞത്. എന്നാൽ വിവാഹ ചിത്രങ്ങൾ പുറത്ത് വന്നതോടെ ആണ് ഹൻസികയുടെ വിവാഹം കഴിഞ്ഞ കാര്യം ആരാധകർ അറിയുന്നത്. ജയ്‌പ്പൂരിൽ വെച്ചായിരുന്നു രാജകീയമായ രീതിയിൽ ഉള്ള താരത്തിന്റെ വിവാഹം കഴിഞ്ഞത്. എന്നാൽ ഈ ചിത്രങ്ങൾ ഒക്കെ പുറത്ത് വന്നതോടെ താരത്തിനെതിരെ വലിയ രീതിൽ ഉള്ള വിവാദങ്ങളും ഉയരാൻ തുടങ്ങി.
ഹസിക വിവാഹം കഴിച്ചിരിക്കുന്ന സൊഹൈലിന്റെ രണ്ടാം വിവാഹം ആണ് ഇതെന്നും ഹസികയുടെ അടുത്ത സുഹൃത്തിന്റെ ഭർത്താവിനെ ആണ് താരം വിവാഹം കഴിച്ചിരിക്കുനന്ത് എന്നാണ് താരത്തിനെതിരെ ഉയരുന്ന ആരോപണം. കൂട്ടുകാരിയുടെയും സൊഹൈലിന്റെയും വിവാഹവും ആർഭാട പൂർവം തന്നെയാണ് നടന്നത്. ഈ വിവാഹത്തിന് ഹൻസികയും പങ്കെടുത്തിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. അതിന്റെ ചിത്രങ്ങൾ എന്ന പേരിൽ ഒരു വിവാഹത്തിന് പങ്കെടുത്ത ഹൻസികയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ സൊഹൈലും ഹൻസികയും വർഷങ്ങൾ ആയി ബിസിനെസ്സ് പാർട്നെർസ് ആണ്. ഇവരുടെ വിവാഹത്തോടെ നിരവധി വിമർശനങ്ങൾ ആണ് താരത്തിനെതിരെ വന്നു കൊണ്ടിരിക്കുന്നത്. ലോകത്തില് വേറെ ആണുങ്ങളില്ല പോലും. അന്യരുടെ ഭർത്താവിനെ തട്ടിയെടുത്ത് ആളാവാൻ ഈ സിനിമനടികളെ കഴിഞ്ഞേ ഒള്ളൂ മറ്റാരും, അവളെ ചതിച്ച് അടിച്ചുമാറ്റി എന്ന് പറഞ്ഞാൽ മതി. കൂടുതൽ ഡെക്കറേഷൻ വേണ്ട, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ വാർത്തയ്ക്ക് വരുന്നത്.