യാത്രക്കാരൻ ട്രെയിനിൽ വെച്ച് തന്നെ കടന്ന് പിടിക്കുകയായിരുന്നു


സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധ നേടിയ പെൺകുട്ടി ആണ് ഹനാൻ. പലപ്പോഴും ഹനാന്റെ ഇന്റർവ്യൂകളും  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ ആണ് താരം ജിമ്മിൽ വെച്ചുള്ള വർക്ക് ഔട്ട് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് ചിത്രത്തിന് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. ഹനാന്റെ വസ്ത്രധാരണത്തെ വിമർശിച്ച് കൊണ്ടാണ് പ്രേക്ഷകരിൽ പലരും എത്തിയത്. ഇപ്പോഴിതാ ഹനാന്റെതായി ഒരു വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

ഗോൾഡൻ ടെമ്പിൾ മുംബൈ -ജലന്തർ ട്രെയിനിൽ വെച്ച് തനിക്ക് നേരിട്ട് ആറു ദുരനുഭവം ആണ് ഹനാൻ വിഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. ട്രെയിനിൽ നിന്ന് ഒരാൾ തന്നോട് അപമര്യാദയായി പേരുമായി എന്നും ആകെ ബഹളം ആയി എന്നുമാണ് ഹനാൻ വിഡിയോയിൽ പറയുന്നത്. മാത്രവുമല്ല ലേഡീസിൽ സീറ്റ് കിട്ടാഞ്ഞത് കൊണ്ടാണ് ജനറലിൽ കയറിയത് എന്നും അവിടെ വെച്ച് കുറച്ച് പേര് മദ്യപിക്കുന്നുണ്ടായിരുന്നു എന്നും ഹനാൻ പറഞ്ഞു.

എന്നാൽ താൻ ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്നത് അവർ കണ്ടതോടെ അവർ തന്നോട് കയർത്ത് സംസാരിച്ചു എന്നും അതോടെ താൻ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെന്നും ഇത് ശ്രദ്ധിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്നെ ട്രെയിനിൽ നിന്ന് ഇറക്കി വിട്ടു എന്നും പരിചയമില്ലാത്ത സ്ഥലത്ത് ആണ് തന്നെ അദ്ദേഹം ഇറക്കി വിട്ടത് എന്നും വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ പറയുകയും ചെയ്തു എന്നും ഹനാൻ പറഞ്ഞു.

ഈ നാട്ടിൽ എന്ത് സംരക്ഷണം ആണ് സ്ത്രീകൾക്ക് ഉള്ളത് എന്നും നിയമം പോലും പലപ്പോഴും ഇത്തരക്കാരുടെ മുന്നിൽ തലകുനിക്കുകയാണ് എന്നും ഹനാൻ വിഡിയോയിൽ പറയുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് പോസ്റ്റിനു കമെന്റുകളുമായി എത്തിയത്. എന്നെ പിടിക്കുന്നില്ലേ എന്നെ പിടിക്കുന്നില്ലേ എന്ന് മോൾ അവരെ ചലഞ്ചെ ങ്ങാനും ചെയ്തോ എന്നാണ് ഈ പോസ്റ്റിനു വന്നിരിക്കുന്ന ഒരു കമെന്റ്.

നിനക്കൊന്നും വേറെ പണിയൊന്നും ഇല്ലേ ? വൈറൽ ആവാൻ മറ്റുള്ളവരുടെ മേക്കിട്ട് കേറാൻ ചെന്നാൽ ഇങ്ങനെ ഇരിക്കും. മോള് കിട്ടിയത് വാങ്ങി എട്ടാക്കി മടക്കി പേഴ്സിൽ വച്ചോള്ളൂ, ഇവളുടെ മീൻ കുട്ടയൊക്കെ എവിടെ പോയി.ഇവളെയൊക്കെ പൊക്കി കൊണ്ട് വരുന്നവരെ പറയണം, ട്രെയിനിൽ അല്ല ഹനാനെ കേരളവും തമിഴ്നാടും കഴിഞ്ഞാൽ ഇന്ത്യയിൽ എവിടെ സുരക്ഷ എന്ന് ചോദിക്ക് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.