അന്ന് യൂണിഫോമിൽ മീൻ വിൽപ്പന നടത്തി എല്ലാവരെയും ഞെട്ടിച്ചു, ഇന്ന് കിടിലൻ വർക്ക് ഔട്ട് നടത്തി വീണ്ടും ഞെട്ടിച്ച് ഹനാൻ

മീൻ വില്പ്പന നടത്തി മലയാളികളുടെ ശ്രദ്ദ നേടിയ പെൺകുട്ടിയാണ് ഹനാൻ, യൂണിഫോമിൽ മീൻ വിൽപ്പന നടത്തുന്ന ഹനന്റെ ചിത്രങ്ങൾ ഏറെ വൈറൽ ആയിരുന്നു, അന്ന് ഈ പെൺകരുത്തിനെ പറ്റി നിരവധി വാർത്തകളും പോസ്റ്റുകളും ഇറങ്ങിയിരുന്നു, മാധ്യമങ്ങൾ ഹനാന്റെ വാർത്ത പ്രസിദ്ധീകരിച്ചതോടെ ഏറെ പ്രശസ്ത ആകുക ആയിരുന്നു ഹനാൻ, എന്നാൽ 2018 ൽ ഹനാന് ഒരു അപകടം സംഭവിച്ചിരുന്നു, അപകടത്തിൽ ഹനാന്റെ നട്ടെല്ലിന് പരിക്ക് പറ്റിയിരുന്നു, ഹനാനെ സ്നേഹിക്കുവർക്ക് ഏറെ വേദന നൽകിയ ഒരു വാർത്ത ആയിരുന്നു ഹനാന്റെ  അപകടം. ആ അപകടം ഹനാന്റെ ജീവിതത്തിൽ വലിയൊരു മാറ്റം തന്നെ വരുത്തിയിരുന്നു, ഇനി എഴുന്നേറ്റ് നടക്കാൻ 10% മാത്രമെ സാധ്യത ഉള്ളു എന്നായിരുന്നു അന്ന് ഡോക്ടറുമാർ വിധി എഴുതിയത്, എന്നാൽ ആ വിധിയെ തോൽപ്പിച്ച് ഹനാൻ വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്തുക ആയിരുന്നു.

താൻ റോഡിൽ കൂടി നടന്നു പോകുമ്പോൾ തന്നെ ആളുകൾ നോക്കി ആ കൊച്ചു തവിടുപൊടിയായി, പണ്ട് ഉണ്ടായിരുന്നത് പോലെ ഒന്നുമല്ല എന്ന് പറഞ്ഞിട്ടുണ്ട് എന്ന് ഹനാൻ നേരത്തെ പറഞ്ഞിട്ടുണ്ട്, അത് കേൾക്കുമ്പോൾ തനിക്ക് വലിയ വിഷമം ആണ് ഉണ്ടായത് എന്നും ഹനാൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അന്ന് തന്നെ കുറിച്ച് പറഞ്ഞവർക്ക് കിടിലൻ മറുപടിയുമായി എത്തിയിരിക്കുകയാണ് ഹനാൻ, ഇപ്പോൾ ഹനാന്റെ വർക്ക് ഔട്ട് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്, ജിൻ്റോ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മിൽ നിന്നുമുള്ള ഹനാന്റെ വീഡിയോ ആണിപ്പോൾ വൈറൽ ആകുന്നത്, ഇവിടെ ചേർന്ന് വെറും രണ്ടു മാസം കൊണ്ടാണ് ഹനാൻ തന്റെ ശരീരം ടോൺ ചെയ്തെടുത്തത്. ഹനാന്റെ ഈ വീഡിയോയ്ക്ക് നിരവധി പേരാണ് കമെന്റുമായി എത്തുന്നത്, ഹനാൻ എല്ലാവര്ക്കും ഒരു പ്രചോദനമാണ് എന്നാണ് ഇവർ പറയുന്നത്.

കടപ്പാട് ; AnecDot 34.2K subscribers