പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രം കൊണ്ട് തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. അതിനു ശേഷം കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ആയിരുന്നു സിനിമയിൽ ഗ്രെസിന്റെ വളർച്ച. മമ്മൂട്ടിക്ക് ഒപ്പം പോലും മികച്ച അഭിനയം കാഴ്ച വെച്ച താരം നിരവധി ആരാധകരെ ആണ് സ്വന്തമാക്കിയത്.
ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ അഷ്‌റഫ് സി പി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇതിൽ ഭംഗിയുള്ള നടിമാർ പല പല സിനിമകളിലും നായകന്റെ കൂടെയും മറ്റു ചെറിയ വേഷങ്ങളിലും നിരവധി സിനിമകളിൽ കണ്ടിട്ട് ഉണ്ട്.
പക്ഷെ ഇവർ മാത്രം ഇത്ര പെട്ടെന്ന് മുൻ നിര നായിക ഇടതിലേക്ക് എങ്ങിനെ എത്തി ഒരു ഭാവഭിനയം പോലും ഇല്ലാത്ത ഇവർ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്. തൊലിവെളുപ്പും സൈസ് സീറോയും ആണെങ്കിൽ മാത്രമേ നല്ല നടി ആവുകയുള്ളോ, അതോ അങ്ങനെ ഉള്ളവർ മാത്രം മുൻനിരയിൽ വന്നാൽ മതിയെന്നാണോ താങ്കൾ പറയുന്നത്, ഇങ്ങനെ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ വേണ്ടി മാത്രം വാ തുറക്കാത്തു.
രചന നാരായണൻ കുട്ടിയുടെ മുഖത്തു കൂടുതൽ എക്സ്പ്രെഷൻ വന്നാൽ പറയും 10 രൂപ കൊടുത്താൽ 100 രൂപയുടെ അഭിനയം കാഴ്ച വെച്ചു വെറുപ്പിക്കുന്ന നടി ആണെന്ന്. നോർമൽ ആയി അഭിനയിച്ച പറയും ഭാവാഭിനയം പോലും ഇല്ലെന്നു. എന്നാ പറയുന്ന താങ്കൾ കൊണ്ടുവാ. നടിമാർക്ക് മാത്രമേ ഈ കുറവുകൾ ഉള്ളോ? ( ഒരാളെയും പബ്ലിക് ആയി അപമാനിക്കരുത്) താങ്കൾ ജോലി ചെയ്യുന്ന സ്ഥലത്തു താൻ 100 ശതമാനം പെർഫെക്ട് ആണോ?
തനിക്ക് അങ്ങനെ തോന്നിയെന്ന് വെച്ച് ബാക്കിയുള്ളവർക്ക് അങ്ങനെ തോന്നിയിട്ടില്ല.. അത് തന്നെ കാര്യം. പിന്നെ സൗന്ദര്യം അല്ല അഭിനയത്തിൻ്റേയും നല്ല നടിയാകനുമുള്ള മാനദണ്ഡം. കുമ്പളങ്ങി മാത്രം കണ്ടാൽ മതി ഇവരുടെ റേഞ്ച് അറിയാൻ പിന്നെ കലകം കാമിനി കലഹത്തിലെ റോൾ ചെയ്യാൻ വേറെ ഒരു നടിയെ കാണിച്ചു തരാമോ. നമുക്ക് ഇഷ്ടമില്ലാത്തതെല്ലാം മോശം ആണെന്നുള്ള മൈൻഡ് സെറ്റ് നല്ലതല്ല. ഉദാഹരണത്തിന് മമ്മൂട്ടിയെ എനിക്കിഷ്ടമല്ലെന്ന് വെച്ച് മമ്മൂട്ടി എങ്ങനെ മലയാളത്തിലെ മുൻനിര നടൻ ആയെന്ന് ഞാൻ ചോദിച്ചാൽ എങ്ങനെ ഇരിക്കും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.