ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ഗൗരി കൃഷ്ണ

പ്രേക്ഷകർക്ക് ഏറെ  പ്രിയങ്കരിയായ താരമാണ് ഗൗരി കൃഷ്ണ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പരയായി പൗർണമി തിങ്കൾ ആണ് താരത്തിന് കൂടുതൽ ആരാധകരെ നേടി കൊടുത്തത്. പരമ്പരയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപിപ്പിച്ചത് കൊണ്ട് തന്നെ താരം വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമാണ് താരമെങ്കിലും പൗർണമി തിങ്കളിൽ നായികയായി എത്തിയതോടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്. സീരിയലിൽ മാത്രമല്ല, സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഗൗരി. പൗർണമി തിങ്കളിൽ എത്തിയപ്പോഴേക്കും താരത്തിന് ആരാധകരുടെ എണ്ണം കൂടുകയും കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ആണ് ചെയ്തത്. സോഷ്യൽ മീഡിയയിലും മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വലിയ രീതിയിൽ തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന സന്തോഷത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഗൗരി.

ആരാധകരിൽ നിന്നും താരം ഏറ്റവും കൂടുതൽ നേരിടുന്ന ചോദ്യങ്ങളിൽ ഒന്നാണ് വിവാഹം ഒന്നും ആയില്ലേ എന്നത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ അതിനുള്ള ഉത്തരം നൽകുകയാണ് ഗൗരി. വിവാഹത്തെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനാണ് ഗൗരി കൃത്യമായ മറുപടി നൽകിയിരിക്കുന്നത്. മുപ്പത്തി രണ്ടു വയസ്സ് ആയിട്ടും വിവാഹത്തെ കുറിച്ച് ഒന്നും  ചിന്തിക്കുന്നില്ലേ എന്ന അവതാരകന്റെ ചോദ്യത്തിനാണ് ഗൗരി മറുപടി നൽകിയിരിക്കുന്നത്. അയ്യോ എനിക്ക് മുപ്പത്തി രണ്ടു വയസ്സ് ഒന്നും ആയിട്ടില്ല. ഇരുപത്തി ഏഴു വയസ്സ് ആയിട്ടേ ഉള്ളു എന്നും വിവാഹത്തെ പറ്റിയുള്ള ആലോചനകൾ നടക്കുന്നുണ്ട് എന്നുമാണ് താരം നൽകിയ മറുപടി. വിവാഹം ഏകദേശം പറഞ്ഞു വെച്ചിരിക്കുകയാണെന്നും എന്നാൽ ഇപ്പോൾ ഒരു തുറന്നു പറച്ചിലിന്റെ സമയം ആയിട്ടില്ല എന്നുമാണ് ഗൗരി പറഞ്ഞത്.

വിവാഹ കാര്യങ്ങൾ ഏകദേശം ഉറപ്പിച്ച് വെച്ചിട്ടുണ്ടെന്നും എന്നാൽ വിവാഹം എന്നത് തീർത്തും വ്യക്തിപരമായ കാര്യം ആണെന്നുള്ളത് കൊണ്ട് ഇപ്പോൾ കൂടുതൽ ഒന്നും പറയാൻ കഴിയില്ല എന്നുമാണ് ഗൗരി പറഞ്ഞത്. കാരണം ജാതകവും മറ്റും നോക്കി ചേരേണ്ടത് ഉണ്ട്. കുറച്ച് കഴിയുമ്പോൾ മറ്റൊരു അഭിമുഖത്തിൽ വിവാഹത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ താൻ  വെളിപ്പെടുത്താം എന്നുമാണ് ഗൗരി പറഞ്ഞത്.