തീരുമാനിച്ച് ഉറപ്പിച്ച ദിവസം വിവാഹ നിശ്ചയം നടന്നില്ല, കാരണം പറഞ്ഞു ഗൗരി

പ്രേക്ഷകർക്ക് ഏറെ  പ്രിയങ്കരിയായ താരമാണ് ഗൗരി കൃഷ്ണ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പരയായി പൗർണമി തിങ്കൾ ആണ് താരത്തിന് കൂടുതൽ ആരാധകരെ നേടി കൊടുത്തത്. പരമ്പരയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപിപ്പിച്ചത് കൊണ്ട് തന്നെ താരം വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമാണ് താരമെങ്കിലും പൗർണമി തിങ്കളിൽ നായികയായി എത്തിയതോടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്. സീരിയലിൽ മാത്രമല്ല, സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഗൗരി. പൗർണമി തിങ്കളിൽ എത്തിയപ്പോഴേക്കും താരത്തിന് ആരാധകരുടെ എണ്ണം കൂടുകയും കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ആണ് ചെയ്തത്. സോഷ്യൽ മീഡിയയിലും മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വലിയ രീതിയിൽ തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ ആണ് താൻ വിവാഹം കഴിക്കാൻ പോകുന്ന വിവരം ഗൗരി ആരാധകരുമായി പങ്കുവെച്ചത്.

ജനുവരി 23 നു തന്റെ വിവാഹ നിശ്ചയം ആണെന്നാണ് ഗൗരി പങ്കെടുത്ത ഒരു പരുപാടിയിൽ വെച്ച് പറഞ്ഞത്. എന്നാൽ വരൻ ആരാണെന്ന് ഉള്ളത് സർപ്രൈസ് ആണെന്നും വിവാഹ നിശ്ചയത്തിന്റെ അന്ന് വരനെ എല്ലാവര്ക്കും പരിചയപ്പെടുത്താം എന്നുമാണ് താരം പറഞ്ഞത്. ആർക്കും അദ്ദേഹം അത്ര സുപരിചിതൻ ആയിരിക്കില്ല എന്നും സീരിയൽ പിന്നണിയിൽ ഉള്ള ആൾ ആണെന്നും ഗൗരി പറഞ്ഞിരുന്നു. അതോടെ ഗൗരിയുടെ വരനെ കാണാനും വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാനും ഉള്ള കാത്തിരിപ്പിൽ ആയിരുന്നു ആരാധകരും. എന്നാൽ ഇന്നലെ ഉച്ച കഴിഞ്ഞിട്ടും ഗൗരിയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിരുന്നില്ല. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെക്കുന്ന ഗൗരിയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നില്ല. ഇതോടെ വിവാഹ നിശ്ചയത്തെ കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകരും എത്തിയിരുന്നു. ഒടുവിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ഗൗരി തന്നെ എത്തുകയായിരുന്നു.

ജനുവരി 23 നു വിവാഹ നിശ്ചയം തീരുമാനിച്ചിരുന്നു എങ്കിലും തന്റെ വിവാഹ നിശ്ചയം തീരുമാനിച്ചു ഉറപ്പിച്ച ദിവസം നടത്താൻ കഴിഞ്ഞില്ല എന്നാണ് ഗൗരി പറഞ്ഞത്. ഇന്നലെ ലോക്ക്ഡൗൺ ആയത് കൊണ്ട് മാത്രം അല്ല നിശ്ചയം നടക്കാതെ പോയത് എന്നും വരനും കുടുംബത്തിനും കോവിഡ് പിടിപെട്ടത് കൊണ്ടാണ് നിശ്ചയം മാറ്റി വെച്ചിരിക്കുന്നത് എന്നും ഗൗരി പറഞ്ഞു. അദ്ദേഹത്തിനും കുടുംബത്തിനും കോവിഡ് ബാധിച്ച സാഹചര്യത്തിൽ ആണ് നിശ്ചയം മാറ്റി വെച്ചത് എന്നും ഇനി എന്നാണ് നിശ്ചയം നടക്കുക എന്ന് തീരുമാനിച്ചിട്ടില്ല എന്നുമാണ് ഗൗരി അറിയിച്ചത്.