ചിത്രങ്ങൾ കണ്ടു വിമര്ശിക്കുന്നവരോട് ഗോപികക്ക് പറയുവാനുള്ളത്.

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച യുവനടിയാണ് ഗോപിക രമേശ്. വലിയ ഡയലോഗുകളോ , വലിയ രംഗങ്ങളോ ഇല്ലെങ്കിൽ പോലും സിനിമ കണ്ടു കഴിഞ്ഞപ്പോൾ ആരാധകരുടെ മനസ്സിൽ സ്ഥാനം പിടിക്കുവാൻ ഗോപിക എന്ന താരത്തിന് സാധിച്ചിരുന്നു. പിന്നീട് വേറെ ഒരു സിനിമയിൽ താരം പ്രത്യക്ഷ പെട്ടില്ല എങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. അത് മാത്രമല്ല സോഷ്യൽ മീഡിയയിൽ വലിയഒരു ആരാധക പിന്തുണയും താരത്തിന് ഉണ്ട് എന്ന് പ്രത്യേകം പറയണ്ടല്ലോ.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്ക്ക് മുൻപ് സോഷ്യൽ മീഡിയയിൽ ഗോപിക ഒരു ചിത്രം പങ്കുവെച്ചിരുന്നു. വളരെ അധികം ഗ്ലാമറസ് ആയി താരം പ്രത്യക്ഷപ്പെട്ടപ്പോൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും തരംഗം തീർക്കുകയുണ്ടായി. മിക്ക ഫേസ്ബുക് പേജുകളും, മറ്റു ആരാധകരും ഗോപികയുടെ ചിത്രം പങ്കുവെക്കുകയും , ഗോപികയുടെ ചിത്രങ്ങൾ കണ്ടു ഞെട്ടുകയും ചെയ്തിരുന്നു. എല്ലാ സ്ത്രീ താരങ്ങളും തങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ ഉണ്ടാകുന്ന അതെ സദാചാര ആക്രമണം ഗോപികയുടെ ചിത്രത്തിനും സംഭവിച്ചിരുന്നു.

ചിത്രങ്ങൾ തരംഗമായതിനു ശേഷം ഇപ്പോളിതാ സദാചാരം വിളമ്പുന്നവർക്കും വിമര്ശിക്കുന്നവർക്കും വളരെ സൗമ്യമായി മറുപടി പറയുകയാണ് താരം. താരം പറയുന്ന മറുപടി എന്തെന്നാൽ . ഇതൊക്കെ ഇട്ടിട്ടാണ് നോർമൽ ആകുന്നത് എന്നാണ്. പണ്ടൊക്കെ ജീൻസ്‌ ധരിക്കുമ്പോൾ വരെ മറ്റുള്ളവർ നോക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ഏറെ കുറെ അതൊക്കെ നോർമൽ ആയി. ഒരു ദിവസം ടി ഷർട്ട് ധരിച്ചെത്തിയെ എന്നെ ഒരു ചേട്ടനും ചേച്ചിയും അടുത്ത് വന്നു പറഞ്ഞു. അടിയിൽ എന്തെങ്കിലും ഇട്ടു കൂടെ എന്ന്.

പ്രതികരിക്കേണ്ട സമയത് നമ്മൾ പ്രതികരിക്കണം എന്ന് താരം പറയുന്ന്നു. പക്ഷെ ചിലപ്പോൾ നമ്മൾ എത്രയൊക്കെയാണ് പറയേണ്ടത്. അതിനാൽ മിണ്ടാതിരിക്കുക എന്നും താരം വ്യക്തമാക്കി. ഇന്ന് ഗോപികക്ക് നിറയെ ആരാധകരാണ്. ഒരു വളരെ സീരിയസായ വിഷയത്തെ മനോഹരമായി വളരെ പക്വതയോടെ നേരിട്ടപ്പോൾ ഗോപികയോടുള്ള ആരാധകരുടെ ബഹുമാനം ആണ് വലുതായത് എന്ന് പ്രത്യകം പറയേണ്ടല്ലോ. ഗോപികയുടെ അടുത്ത സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.