പുതിയ സന്തോഷവുമായി സ്വാന്തനത്തിലെ അഞ്ജലി

ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഗോപിക അനിൽ. ഗോപികയെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതയാണ് ഗോപികയുടെ സഹോദരി കീർത്തനയും. ഇരുവരും വർഷങ്ങൾക്ക് മുൻപ് തന്നെ ബാലതാരമായി അരങ്ങേറ്റം കുറിച്ചവർ ആയിരുന്നു. മോഹൻലാൽ ചിത്രം ബാലേട്ടനിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു. ശേഷം വീണ്ടും ഇരുവരും സിനിമകളുടെ ഭാഗമായെങ്കിലും കുറച്ച് നാളുകൾക്ക് ശേഷം ഇരുവരും അഭിനയത്തിൽ നിന്ന് അപ്രത്യക്ഷം ആകുകയായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും ഇരുവരും അഭിനയത്തിലേക്ക് തിരിച്ച് വരുകയും ചെയ്തിരുന്നു. സീ കേരളം എന്ന ചാനലിൽ കൂടി ഇരുവരും വീണ്ടും തിരിച്ച് വരവ് നടത്തിയിരുന്നു. പിന്നീട് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനത്തിൽ അഞ്ജലി എന്ന വേഷത്തിൽ ഗോപിക അനിൽ എത്താൻ തുടങ്ങിയതോടെയാണ് താരം വീണ്ടും ആരാധകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധ നേടിയെടുക്കാൻ തുടനകിയത്. ഇന്ന് നിരവധി ആരാധകർ ആണ് അഞ്ജലിക്ക് ഉള്ളത്. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം ഏറെ ആണ്.

ഇപ്പോൾ പരമ്പരയിൽ ശ്രദ്ധേയമായ കഥപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് പ്രേഷകരുടെ പ്രീതി നേടിക്കൊണ്ടിരിക്കുകയാണ് ഗോപിക. എംബിബിഎസ് വിദ്യാർത്ഥിയായ ഗോപിക ഒരേ സമയം പഠനത്തിലും അഭിനയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇപ്പോൾ. എന്നാൽ ഇപ്പോഴും നിരവധി ആരാധകർ ആണ് കീർത്തനക്ക് ഉള്ളത്. ഇപ്പോഴിതാ കീർത്തയയുടേതായി ഒരു സന്തോഷവാർത്തയാണ് പുറത്ത് വരുന്നത്. ബീ ടെക്കിൽ ഗ്രാജുവേഷൻ പൂർത്തിയാക്കിയിരിക്കുകയാണ് കീർത്തന. ഗോപിക തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. അനുജത്തിക്ക് അഭിനന്ദനം അറിയിച്ച് കൊണ്ടുള്ള ഗോപികയുടെ പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ കീർത്തനയെ അഭിനന്ദിച്ച് കൊണ്ട് കമെന്റുകളുമായി എത്തിയത്.

സഹൃദയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നിന്നാണ് കീർത്തന ബിടെക് ബിരുദം എടുത്തത്. പഠനം പൂർത്തിയായതോടെ ഇനി തുടർപഠനത്തിന്‌ ശ്രമിക്കുകയാണോ അതോ ചേച്ചിയെ പോലെ തന്നെ അനുജത്തിയും അഭിനയത്തിൽ സജീവമാകാൻ ആണോ തീരുമാനം എന്നും ആരാധകർ ചോതിക്കുന്നുണ്ട്. എന്നാൽ അതിനുള്ള മറുപടി ഗോപികയോ കീർത്തനയോ ഇത് വരെ നൽകിയിട്ടില്ല. ഗോപിക അവതാരിക അഞ്ജലി എന്ന കഥാപാത്രത്തിന് വലിയ രീതിയിൽ ഉള്ള സ്വീകാര്യതയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

 

Leave a Comment