ആ ഗാനങ്ങൾ കോപ്പിയടിയല്ല. പ്രചോദനം ഉൾക്കൊണ്ട് ചെയ്തതാണ് . ഗോപി സുന്ദർ.


മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കോരിത്തരിപ്പിക്കുന്ന പാട്ടുകൾ ചെയ്ത സംഗീത സംവിധായാകനാണ് ഗോപി സുന്ദർ എന്ന താരം. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വിജയങ്ങളിൽ ഒന്നായ പുലി മുരുകൻ എന്ന സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ബാക് ഗ്രൗണ്ട് മ്യൂസിക്കുകൾ ഇന്നും ആരാധകരെ കോരിത്തരിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. അങ്ങനെ നിരവധി സംഗീതങ്ങൾക്ക് ജീവൻ നൽകിയ ഗോപി സുന്ദർ എന്ന താരത്തിന് ഇന്ന് മലയാളത്തിൽ വലിയ ഒരു ആരാധക സമൂഹം തന്നെയാണ് പിന്തുണക്കുള്ളത്.


റൊമാന്റിക്ക് സോങ്‌സ് ആയാലും, അടിച്ചുപൊളി പാട്ടുകൾ ആണെങ്കിലും , മാസ്സ് പാട്ടുകള ആണെങ്കിലും ഗോപി സുന്ദർ ആരാധകർക്ക് നല്കിയയിട്ടുള്ളത് മികച്ച പാട്ടുകൾ; ആയിരുന്നു. എന്നാൽ ഗോപി സുന്ദർ എന്ന താരം സോഷ്യൽ മീഡിയയിൽ നേരിടുന്ന ചില മോഹസം വാക്കുകൾ പലരുടെയും ശ്രദ്ധയിൽ പെട്ടിട്ടുള്ള ഒന്നായിരിക്കും. കോപ്പി സുന്ദർ എന്ന് കളിയാക്കി അദ്ദേഹത്തെ വിളിക്കുന്നതിന്റെ മറുപടിയുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം തന്നെ. ജെ ബി ജങ്ഷൻ എന്ന പ്രോഗ്രാമിന്റെ ഇടയിലാണ് താരം ഇക്കാര്യങ്ങളെ പറ്റി വെളിപ്പെടുത്തിയത്.


ആദ്യം തന്നെ ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിലെ ഗാനം കോപ്പി അടിച്ചതാണോ എന്ന ചോദ്യത്തിലാണ് അഭിമുഖത്തിന്റെ പ്രധാന ഭാഗം മുന്നേറിയത്. അതിൽ താൻ അറിഞ്ഞു കൊണ്ട് തന്നെയാണ് അത് ചെയ്‌തെത്തി എന്നും. അതിന്റെ യഥാർത്ഥ ഉടമയോടു തനിക്കുള്ള റെസ്‌പെക്ട് ന്റെ ഭാഗമായി അതിൽ നിന്നും പ്രചോദനമായി ചെയ്തതാണ് ആ ഗാനം എന്നും താരം വെളിപ്പെടുത്തി. താൻ ചിലതൊക്കെ മോഷ്ടിച്ചിട്ടുണ്ട് എന്നും താരം പറയുവാൻ മടിച്ചില്ല.


സംവിധായകർ അല്ലെങ്കിൽ നിർമാതാവ്, എഡിറ്റർ എന്നിവർ പറയുന്ന റെഫെറെൻസുകൾ തന്നെ ചിലപ്പോൾ അതി വിദഗ്‌ധമായി മാറ്റി കോപ്പി റൈറ്റ് പിടിക്കാതെ മാറ്റുവാൻ സാധ്‌ക്കുമെന്നും ലൂപ്പ് ഹോൾസ് ധാരാളമുണ്ട് എന്നും താരം വ്യക്തമാക്കി. എന്നാൽ നിയമം അനുസരിച്ചു മ്യൂസിക് പ്ലസ് ചെയ്ത പൊസിഷൻ മാത്രമാണ് സെയിം എന്നും നൊട്ടേഷൻ വളരെ വ്യത്യസ്തമാണ് എന്നും താരം വെളിപ്പെടുത്തി. കൂടെ തന്നെ കോപ്പി സുന്ദർ എന്ന് വിളിക്കുന്നവരെ താൻ കാര്യമാക്കുന്നില്ല എന്നും അങ്ങനെ കുറച്ചു പേര് ശബ്ദം ഉണ്ടാക്കിയാൽ ഇളകുന്നതൊന്നുമല്ല തന്റെ സ്ഥാനം എന്നും താരം വ്യക്തമാക്കി.