ഓർമിച്ചു വക്കാൻ ഈ സിനിമ ഒന്നും തരുന്നില്ല എന്നാണ് ആരാധകൻ പറയുന്നത്


കഴിഞ്ഞ ദിവസം ആണ് പൃഥ്വിരാജിനെ നായകൻ ആക്കിക്കൊണ്ട് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് റിലീസിന് എത്തുന്നത്. നയൻതാര ആണ് ചിത്രത്തിൽ നായികയായി എത്തുന്നത് എന്നതാണ് ചിത്രത്തിന്റെ പ്രധാന ഹൈ ലൈറ്റുകളിൽ ഒന്ന്. പ്രേമത്തിന് ശേഷം അൽഫോൻസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടി ആണ് ഇത്. അത് കൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെ ആണ് ആരാധകർ ചിത്രത്തിനായി കാത്തിരുന്നത്. ഓണത്തിന് പ്രദർശനത്തിന് എത്തേണ്ടിയിരുന്ന ചിത്രം എന്നാൽ പ്രദർശനം മാറ്റിവെക്കുകയായിരുന്നു.

ഇപ്പോഴിതാ ചിത്രം കണ്ടതിനു ശേഷം സിനി ഫൈൽ ഗ്രൂപ്പിൽ ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജോബിൻ കൊട്ടാരത്ത് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അൽഫോൻസ് പുത്രൻ എന്ന പേര് മാത്രം മതിയായിരുന്നു റിലീസ് ദിവസം തന്നെ ഈ സിനിമക്ക് ടിക്കറ്റ് എടുക്കാൻ, പക്ഷെ സകല പ്രതീക്ഷകളും തെറ്റിച്ച ഈ ഗോൾഡ്‌ ശരിക്കും ഒരു റോൾഡ് ഗോൾഡ്‌ ആയിപ്പോയി.

ഈ സിനിമ ഇറങ്ങാൻ വൈകിയത് എടുത്ത കുറെ സീനുകൾ ഡിലീറ്റ് ആയിപോയതുകൊണ്ടാണ് എന്നൊരു സംസാരം ഉണ്ടായിരുന്നു,സത്യത്തിൽ അത് സംഭവിച്ചോ എന്നൊരു സംശയം ഈ സിനിമയുടെ എഡിറ്റിംഗ് ശൈലി കണ്ടപ്പോൾ തോന്നുന്നു.നയൻതാര പോലെയുള്ള ഒരു സൂപ്പർ താരത്തിന് ഒട്ടും സ്ക്രീൻ സ്പേസ് ഈ സിനിമ നൽകുന്നില്ല, പിന്നെ സ്ഥിരം അൽഫോൻസ് ത്രെഡ് ആയ പൂമ്പാറ്റ, അണ്ണാൻ, പിന്നെ കുറെ പച്ചപ്പ്. സിനിമ മുഴുവനായും അൽഫോൻസ് സ്റ്റഫ് ആണ്, അതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ടത് സീനിമയുടെ കളർ ഗ്രേഡിങ്ങും.

ഓർമിച്ചു വക്കാൻ ഈ സിനിമ ഒന്നും തരുന്നില്ല,അൽഫോൻസ് പറഞ്ഞത് ഇപ്പോഴാണ് ശരിക്കും മനസിലായത് ഒരു പ്രത്യേകതയുമില്ലാത്ത ഒരു സിനിമ. ആവശ്യത്തിനും അനാവശ്യത്തിനും കുറെ താരങ്ങൾ,പുട്ടിന് പീര പോലെ കുറെ അഥിതി താരങ്ങൾ, ചെറിയൊരു കഥ, ഈ കഥാപാത്രങ്ങളിലൊക്കെ ചർച്ച ചെയ്യേണ്ടത് മല്ലിക സുകുമാരൻ ചെയ്ത വേഷമാണെന്ന് തോന്നുന്നു. ലാലു അലക്സ് ആവശ്യത്തിലധികം നന്നായി തന്നെ വെറുപ്പിച്ചു.

എന്തായാലും ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല ഈ സിനിമ ഒറിജിനൽ സ്റ്റഫ് ആയിരിക്കുമെന്ന്. കരിപ്പൂർ ഭാഗത്ത് ജോലി ചെയ്യുന്ന പൊലീസുകാർ ഉണ്ടെങ്കിൽ ഈ സിനിമായൊന്ന് കാണുന്നത് നന്നായിരിക്കും. നിങ്ങൾക്ക് സ്റ്റഡിമെറ്റീരിയൽ ആക്കാൻ ചിലപ്പോ കഴിഞ്ഞേക്കും. ഒറ്റവാക്കിൽ പറഞ്ഞു നിർത്തുന്നു അല്ഫോണ്സ് പുത്രൻ ചിലപ്പോ ഷൂട്ട് ചെയ്തത് നല്ല 916 ഗോൾഡ്‌ ആയിരിക്കും പക്ഷെ കിട്ടിയത് നല്ല ചെമ്പ് പൂശിയ ഗോൾഡ്‌ ആയിരുന്നു എന്നുമാണ് പോസ്റ്റ്.