പണി എടുത്തിരുന്നെങ്കിൽ കുറച്ച് കൂടി നല്ല ഒരു ഔട്ട് പുട്ട് കിട്ടിയേനെ


കഴിഞ്ഞ ദിവസം ആണ് പൃഥ്വിരാജിനെ നായകൻ ആക്കിക്കൊണ്ട് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് റിലീസിന് എത്തുന്നത്. നയൻതാര ആണ് ചിത്രത്തിൽ നായികയായി എത്തുന്നത് എന്നതാണ് ചിത്രത്തിന്റെ പ്രധാന ഹൈ ലൈറ്റുകളിൽ ഒന്ന്. പ്രേമത്തിന് ശേഷം അൽഫോൻസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടി ആണ് ഇത്. അത് കൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെ ആണ് ആരാധകർ ചിത്രത്തിനായി കാത്തിരുന്നത്. ഓണത്തിന് പ്രദർശനത്തിന് എത്തേണ്ടിയിരുന്ന ചിത്രം എന്നാൽ പ്രദർശനം മാറ്റിവെക്കുകയായിരുന്നു.

ഇപ്പോഴിതാ ചിത്രം കണ്ടതിനു ശേഷം സിനി ഫൈൽ ഗ്രൂപ്പിൽ ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നിധിൻ എൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കുട്ടിയും പെട്ടിയും ആൾമാറാട്ടവും കിഡ്നാപ്പും അടക്കം ലോജിക്കും കഥയും ഒന്നും ഇല്ലാത്ത സിനിമകൾ അന്നും ഇന്നും ഇഷ്ടപെടുന്ന ഒരു പ്രേക്ഷകൻ ആയിട്ട് പോലും ഇത് കണ്ടു തീർക്കാൻ പെട്ട പാട്.

എല്ലാവരും പറഞ്ഞ പോലെ താരങ്ങളെ കുത്തികയറ്റിയതോ, എഡിറ്റിംഗോ, അസ്ഥാനത്തെ പാട്ടുകളോ ഒന്നും അല്ല ഏറ്റവും വലിയ നെഗറ്റീവ് തട്ടിക്കൂട്ടി എങ്ങനെ എങ്കിലും കഴിഞ്ഞു കിട്ടിയ പടത്തിന് പുത്രൻ സർ കൊടുത്തൊരു ക്‌ളൈമാക്സ് ഉണ്ട്. സിവനെ അതിനേക്കാൾ വലിയ വധം പടത്തിൽ വേറെ എവിടെയും ഇല്ല. അഭിനവ സന്തോഷ്‌ പണ്ഡിറ്റ് ആവാതെ ഏതേലും കുറച്ചു ഡിപ്പാർട്ടമെന്റ് മാത്രം ഏറ്റെടുത്ത് അതിൽ കോൺസെൻട്രേറ്റ് ചെയ്തു പണിയെടുത്തിരുന്നെങ്കിൽ കുറച്ചു കൂടി നല്ലൊരു ഔട്ട്പുട്ട് കിട്ടിയേനെ എന്ന് തോന്നി എന്നുമാണ് പോസ്റ്റ്.