കഴിഞ്ഞ ദിവസം ആണ് പൃഥ്വിരാജിനെ നായകൻ ആക്കിക്കൊണ്ട് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് റിലീസിന് എത്തുന്നത്. നയൻതാര ആണ് ചിത്രത്തിൽ നായികയായി എത്തുന്നത് എന്നതാണ് ചിത്രത്തിന്റെ പ്രധാന ഹൈ ലൈറ്റുകളിൽ ഒന്ന്. പ്രേമത്തിന് ശേഷം അൽഫോൻസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടി ആണ് ഇത്. അത് കൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെ ആണ് ആരാധകർ ചിത്രത്തിനായി കാത്തിരുന്നത്. ഓണത്തിന് പ്രദർശനത്തിന് എത്തേണ്ടിയിരുന്ന ചിത്രം എന്നാൽ പ്രദർശനം മാറ്റിവെക്കുകയായിരുന്നു.
ഇപ്പോഴിതാ ചിത്രം കണ്ടതിനു ശേഷം സിനി ഫൈൽ ഗ്രൂപ്പിൽ ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിനയ് മൈനാഗപ്പള്ളി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഗോൾഡ് കാണും മുൻപ് മലയാളത്തിലെ കൊമ്പത്തെ പ്രൊഡക്ഷൻ ഹൗസ്. മലയാളത്തിലെ വില പിടിച്ച താരം നായകൻ, തമിഴിലെ വില പിടിച്ച താരം നായിക.
എന്നിട്ടും പ്രമോഷൻ മാമാങ്കം, യുട്യൂബർ തള്ളുകൾ പോയിട്ട് നായക നടൻ്റെ പോസ്റ്റുകൾ പോലും ഇല്ലാത്ത സിനിമ ഓണം പോലെ ഉത്സവ കാലം ഉൾപ്പടെ രണ്ട് തവണ റിലീസ് മാറ്റി വച്ചിട്ട് ലോകകപ്പ് ലോകത്തെ ത്രസിപ്പിക്കുന്ന, സിനിമയ്ക്ക് പറ്റിയ സാഹചര്യം അല്ലാത്ത സമയത്ത് റിലീസ് ഗോൾഡ് എന്നാലും ആദ്യ ദിവസം ആദ്യ ഷോ കാണുകയാണ് ഇറ്റ്സ് ഒൺലി ബെക്കോസ് ഓഫ് യു അൽഫോൺസ് പുത്രൻ. കണ്ടതിനു ശേഷം എൻ്റെ പൊന്നു മാഷേ, സിനിമയിൽ മൊത്തം മണ്ടൻ കഥാപാത്രങ്ങൾ ആണെന്ന് കരുതി കാണുന്ന പ്രേക്ഷകനെ മണ്ടന്മാർ ആയാണോ കണ്ടത്?
താങ്കളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, താങ്കളോട് ഇത് പറയേണ്ടി വരുമെന്നും കരുതിയില്ല. പിന്നെ പ്രൊഡ്യൂസർ ക്ക് നഷ്ടം ഒന്നും ഉണ്ടാവില്ല കോവിഡ് സമയത്ത് ആകെ ചെലവായ കുറച്ച് കാശ് സിനിമയിൽ ജാവ, ഫോക്സ് വാഗൺ പോളോ, സാംസങ്ങ്, ഐഫോൺ എല്ലാവരും കൂടി തന്നിട്ടുണ്ട്. പിന്നെ സാറ്റലൈറ്റ് റൈറ്റ് ഒ ടി ടി പടം ലാഭം ആയിക്കഴിഞല്ലോ. നഷ്ടം നിങ്ങൾക്ക് മാത്രമാണ്. ഉണ്ടാക്കിയെടുത്ത ആ പേര് പോയിക്കിട്ടി.
ശരിക്കും എന്താ പറ്റിയത് ഒറിജിനൽ ഷൂട്ട് ചെയ്ത സീനുകൾ ഡിലീറ്റ് ആയിപ്പോയത് കൊണ്ട് തട്ടിക്കൂട്ടിയ ഗോൾഡ് ആണോ തീയറ്ററിൽ കാണുന്നത്. അല്ലാതെ നാല് സീനിന് വേണ്ടി പ്രാധാന്യം ഇല്ലാത്ത റോളിന് നയൻതാര ഒന്നും വരില്ല എന്ന ബോധ്യം ഞങ്ങൾക്കുണ്ട്. കോവിഡ് കാലത്ത് മറ്റുള്ളവർ ചെയ്ത പോലെ ഒരു സിനിമയ്ക്ക് വേണ്ടി താങ്കൾ 7 വർഷം വെയ്റ്റ് ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിയില്ല. സത്യം തുറന്നു പറഞ്ഞാല് നിങ്ങൾക്ക് തന്നെ ഗുണം ചെയ്യും എന്നുമാണ് പോസ്റ്റ്.