സിനിമ പാരഡിസോ ക്ലബ്ബിൽ ജാത വേദൻ എന്ന പ്രൊഫൈലിൽ നിന്നും പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈയടുത്ത് ഇറങ്ങിയ സിനിമകളിൽ വൃദ്ധന്മാരെ വില്ലന്മാരാക്കി ചിത്രീകരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഭീഷ്മപർവ്വത്തിൽ നെടുമുടി, പാൽത്തൂ ജാൻവറിൽ ഇന്ദ്രൻസ്, അപ്പനിൽ അലന്സിയര്..മുതലായ ചില ഉദാഹരണങ്ങൾ പറയാം.ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇക്കൊല്ലം സാഥ്വികനായ ജ്ഞാനവൃദ്ധനായി പറയപ്പെടാവുന്ന കഥാപാത്രമാണ് പത്തൊൻപതാം നൂറ്റാണ്ടിലെ പെരുമാൾ മുത്തച്ഛൻ.
ജോഷി സിനിമകളിൽ ഇങ്ങനെ നല്ലൊരു വൃദ്ധനെ അവതരിപ്പിച്ച് ഇടയിലുള്ള അയാളുടെ വധം ക്‌ളൈമാക്‌സിൽ നായകന്റെ പ്രതികാരനിർവഹണത്തിന്റെ പ്രത്യാഖ്യാനമായി വർണിക്കാറുണ്ട് .നാടുവാഴികളിൽ മധു, ലേലത്തിൽ സോമൻ, പ്രജയിൽ ബാബു നമ്പൂതിരി മുതലായ ഉദാഹരണങ്ങൾ പറയാം. ഇവിടെയും മുത്തച്ഛന്റെ മരണത്തിനു അത്തരമൊരു യുക്തിയുണ്ട്. പക്ഷെ ഇദ്ദേഹത്തിന്റെ സിനിമ തുടങ്ങുന്നത് മുതലുള്ള അഭിനയം അത്തരമൊരു വൈകാരികത കാണുന്നവരിൽ ഉണ്ടാക്കിയില്ല.
എൺപതുകളിൽ മലയാള സിനിമയിലെ നിർമാതാക്കൾ നിർമാതാക്കൾ കാസ്റ്റിംഗ് കോച്ചിന് വേണ്ടി സിനിമയെടുക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്. പിന്നീട് രണ്ടായിരത്തിൽ അത് ബ്ലാക്ക് മണി വൈറ്റ് മണിയായി മാറ്റാൻ ഉള്ള സംരംഭമായി പരിണമിച്ചു എന്ന നിലയിലായി. ഇപ്പോൾ റിയലിസ്റ്റിക് സിനിമകളും റിയലിസ്റ്റിക് അഭിനയവും പ്രചാരത്തിലെത്തുമ്പോൾ തങ്ങളിലെ അഭിനയശേഷി പുറത്തെടുക്കാനുള്ള ശ്രമങ്ങളിലേക്ക് ആ നിർമാതാക്കളുടെ തുടർച്ചക്ക് ലക്‌ഷ്യം മാറിയെന്ന് കരുതണം.
അഭിനയം വളരെ എളുപ്പമുള്ള ജോലിയാണെന്നും വെറുതെ കാമറയ്ക്ക് മുന്നിൽ ബീഹെവ് ചെയ്‌താൽ മതിയെന്നുള്ള ബോധ്യമായിരിക്കണം ഗോകുലം ഗോപാലന് ഈ റോൾ നൽകാനുള്ള കാരണം എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു വരുന്നുണ്ട്. അയാളുടെ കാശ് അയാളുടെ സിനിമ അയാൾക് അഭിനയിക്കാൻ ആഗ്രഹം കാണും സിജു വിത്സന്റെ വേഷം കൊടുക്കാൻ പറ്റൂലല്ലോ അയാൾക്ക് പറ്റിയ വേഷം ഇതേ ഉള്ളു അത് കൊടുത്തു.
വെള്ളാപ്പള്ളി നടേശൻ ഇല്ലായിരുന്നു എങ്കിൽ ഗോകുലം ഗോപാലേട്ടന്റെ അഭിനയം കാണാൻ നമുക്ക് കഴിയുമായിരുന്നില്ല. എസ് എൻ ഡി പി പിടിച്ചടക്കി കേരള സാമൂഹിക സാംസ്കാരിക രംഗത്ത് മുദ്ര പതിപ്പിക്കാൻ ഇറങ്ങി തിരിച്ച ഗോപാലേട്ടനെ ക്രൂരമായി വെള്ളാപ്പള്ളി അടിച്ചമർത്തി, അതിന്റെ പ്രതികാരം ഗോപാലേട്ടൻ സിനിമയിൽ അഭിനയിച്ചു തീർക്കുന്നു, ‘ പക്ഷെ ഇദ്ദേഹത്തിന്റെ സിനിമ തുടങ്ങുന്നത് മുതലുള്ള അഭിനയം അത്തരമൊരു വൈകാരികത കാണുന്നവരിൽ ഉണ്ടാക്കിയില്ല.’ ആര് പറഞ്ഞു. അഭിനയം തുടങ്ങിയപ്പോഴേ സിനിമ ആണെന്ന് മറന്ന് സ്‌ക്രീനിൽ കേറി വെ ട്ടി കൊ ല്ലാ ൻ വരെ തോന്നിച്ച പ്രകടനം. വില്ലനോട് ഇത്രയും സ്നേഹം തോന്നിക്കാൻ ചില്ലറ പ്രതിഭ പൊര തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.