കനകയെ നേരിട്ട് കാണാതെ ആണ് നായികയായി ഉറപ്പിച്ചത്, കനകയെ കണ്ടപ്പോൾ എല്ലാവരും ആദ്യം ഞെട്ടി


പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഗോഡ് ഫാദർ. ചിത്രം പുറത്ത് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ചിത്രത്തിന് ആരാധകർ ഏറെ ആണ്. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ഒരു വർഷത്തിൽ ഏറെ ആണ് തീയേറ്ററുകളിൽ തുടർച്ചയായി പ്രദർശനം നടത്തിയത്. ആ വർഷത്തെ ഏറ്റവും വലിയ ഇൻഡസ്ടറി ഹിറ്റ് ആയിരുന്നു ചിത്രം. അത് കൊണ്ട് തന്നെ നിരവധി അവാർഡുകളും ചിത്രം വാരി കൂട്ടിയിരുന്നു എന്നതാണ് സത്യം.

മുകേഷ് ആണ് ചിത്രത്തിൽ നായകനായി എത്തിയത്. മുകേഷിന്റെ കരിയർ ബെസ്റ്റ് എന്ന് പറയാവുന്ന ചിത്രം ആണ് ഗോഡ് ഫാദർ. ഇപ്പോൾ ചിത്രത്തിനെ കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ താരം പറഞ്ഞ വാക്കുകൾ ആണ് പ്രേഷകരയുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രത്തിൽ നായികയെ തിരയുന്ന സമയത്ത് ആണ് മുകേഷ് ഒരു തമിഴ് സിനിമ കാണുന്നത്. അതിൽ കനക ആയിരുന്നു നായിക.

അങ്ങനെ ആണ് കനകയെ ഗോഡ് ഫാദറിലേക്ക് ക്ഷണിക്കുന്നത്. നേരിട്ട് കാണാതെ ആണ് എല്ലാം പറഞ്ഞു ഉറപ്പിച്ചത്. എന്നാൽ ഷൂട്ടിങ്ങിനു വേണ്ടി വന്ന കനകയെ കണ്ടു ഞങ്ങൾ ഞെട്ടി. ഒരു നായികയുടെ ഒരു സൗന്ദര്യവും അപ്പോൾ കനകയിൽ കണ്ടില്ല. യാത്ര ചെയ്തതിന്റെ ക്ഷീണമായത് കൊണ്ടാണ് അതെന്ന് മനസ്സിലായത് പിറ്റേന്ന് ഷൂട്ടിങ്ങിനു വേണ്ടി വന്നപ്പോൾ ആയിരുന്നു. ഒരുങ്ങി അതി സുന്ദരി ആയാണ് കനക ലൊക്കേഷനിൽ എത്തിയത്.

ചിത്രത്തിൽ കനക അവതരിപ്പിക്കുന്ന മാലു എന്ന കഥാപാത്രം മുകേഷിന്റെ കഥാപാത്രത്തെ കാണാൻ ഹോസ്റ്റലിൽ വരുന്ന ഒരു രംഗം ഉണ്ട്. ഉറങ്ങി കിടക്കുന്ന രാമഭദ്രൻ വെപ്രാളത്തിൽ ഉടുമുണ്ട് തിരയുന്നുണ്ട് എങ്കിലും കിട്ടുന്നില്ല. അങ്ങനെ പെട്ടന്ന് കട്ടിലിൽ വിരിച്ച് ഇരുന്ന ബെഡ് ഷീറ്റ് എടുത്ത് ഉടുത്ത് കൊണ്ട് മാലുവിനോട് കാര്യം പറയുന്നത് ആണ് സീൻ. ജഗദീഷ് അവതരിപ്പിച്ച മായിൻകുട്ടി എന്ന കഥാപാത്രവും ഒപ്പം ഉണ്ട്.

എന്നാൽ ഈ രംഗം ഷൂട്ട് ചെയ്യുന്ന സമയത്ത് ബെഡ് ഷീറ്റ് എടുത്ത് ചുറ്റി അഭിനയത്തിന്റെ ഭാഗമായി തന്നെ കൈ രണ്ടും മുകളിലേക്ക് ഉയർത്തിയപ്പോൾ ബെഡ് ഷീറ്റ് ഊരി താഴെ വീണു. എന്ത് ചെയ്യണം എന്ന് അറിയാതെ കണ്ടു നിന്നവർ എല്ലാം നിശബ്‌ദം ആയി.കനക അത് കാണാത്ത രീതിയിൽ നിന്ന്. പെട്ടന്ന് ഷീറ്റ് എടുത്ത് ചുറ്റി എങ്കിലും ആ രംഗം പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണു ഷൂട്ട് ചെയ്തത്. ഇപ്പോഴും ചിത്രത്തിനെ കുറിച്ച് ഓർക്കുമ്പോൾ കനകയുടെ മുന്നിൽ പിറന്ന പടി നിൽക്കേണ്ടി വന്നത് ആണ് ഓർമ്മ വരുക എന്നും മുകേഷ് പറഞ്ഞു.