അവന്റെ അടുത്ത് നിന്നും തിരികെ വരുമ്പോൾ നിറകണ്ണുകളോടെ നിൽക്കുന്ന മഞ്ജുവിനെ ഞാൻ കണ്ടിട്ടുണ്ട്

ഒരു ഇടവേളക്ക് ശേഷം മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ പദവി നേടി തിരികെ എത്തിയ താരമാണ് മഞ്ജു, താരത്തിന്റെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്, താരത്തിനെ പോലെ തന്നെ താരത്തിന്റെ കുടുംബത്തെയും മലയാളികൾക്ക് വളരെ പരിചിതമാണ്, മഞ്ജുവിന്റെ സഹോദരൻ മധുവും മലയാളികൾക്ക് പരിചിതനായ താരമാണ്, മധു ഒരു നടൻ മാത്രമല്ല ഒരു സംവിധായകൻ കൂടിയാണ്, ഇപ്പോൾ മഞ്ജുവിന്റെ ‘അമ്മ ഗിരിജ മഞ്ജുവിന്റെയും മധുവിന്റെ കുട്ടികാലത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. കുട്ടികാലത്ത് സൈനിക സ്‌കൂളിൽ ആണ് മധു വാരിയർ പഠിച്ചിരുന്നത്, അന്ന് മധുവിനെ സ്‌കൂളിൽ വിട്ടിട്ട് തിരിച്ച് വരുമ്പോൾ മഞ്ജു നിറകണ്ണുകളോടെ മധുവിനെ നോക്കി നിൽക്കുമായിരുന്നു എന്നാണ് ഗിരിജ പറയുന്നത്. അടുത്തിടെ അതെ സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിലെ പ്രധാന അതിഥിയായി മഞ്ജു എത്തിയിരുന്നതായും ഗിരിജ വ്യക്തമാക്കി.

മധുവിന്റെ സുഹൃത്തുക്കൾ എല്ലാം തന്നോട് വളരെ അടുപ്പം ഉള്ള കുട്ടികൾ ആയിരുന്നു, സ്‌കൂളിൽ മധുവിനെ കാണാൻ പോകുമ്പോൾ എല്ലാം ചമ്മന്തി പൊടി കൊണ്ട് കൊടുക്കുമായിരുന്നു, മഞ്ജുവിനും മധുവിനും അത് വളരെ ഇഷ്ടമാണ്, വീട്ടിൽ വരുമ്പോൾ അവർ അടുക്കളയിൽ കയറി ചമ്മന്തി പൊടി ഇല്ലേ എന്നാണ് അവർ ആദ്യം നോക്കുന്നത്, മധുവിന്റെ സുഹൃത്തുക്കളും അങ്ങനെ തന്നെയാണ് എന്നാണ് ഗിരിജ പറയുന്നത്. മലയാളികളുടെ മനസ്സിൽ ഒട്ടനവധി വേഷങ്ങളിലൂടെ ഇടം നേടിയെടുത്ത നടിയാണ് മഞ്ജു വാര്യര്‍. സ്വഭാവിക അഭിനയം മുദ്രണം ചെയ്ത മുഖഭാവങ്ങളുമായി സല്ലാപം മുതൽ ഏറ്റവും ഒടുവിൽ ലളിതം സുന്ദരം വരെ അവര്‍ തന്‍റെ അഭിനയ സിദ്ധിയെ പുതുക്കിക്കൊണ്ടിരിക്കുകയാണ്.

1995 മുതൽ 99 വരെ സിനിമകളിൽ സജീവമായിരുന്ന മഞ്ജു വിവാഹത്തോടെ സിനിമ വിട്ടിരുന്നു. ശേഷം 2014-ൽ ആണ് വീണ്ടും സിനിമാലോകത്തേക്ക് തിരിച്ചെത്തിയത്. സമാനതകളില്ലാത്ത അഭിനയ പാടവം കൊണ്ടും ശൈലികൊണ്ടും ഇൻഡസ്ട്രിയിൽ തന്റേതായ ആരാധക വൃന്ദത്തെ സൃഷ്ടിച്ചെടുക്കാൻ താരത്തിന് സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ മലയാള സിനിമയിലെ ലേഡീ സൂപ്പർസ്റ്റാർ എന്ന വിശേഷണവും ആരാധകർ തങ്ങളുടെ പ്രിയ താരത്തിന് ചാർത്തി കൊടുക്കുകയും ചെയ്തിരുന്നു. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം മുതൽ ഇൻഡസ്ട്രിയുടെ ഭാഗമായി മാറുകയും ഇന്നും അഭിനയ രംഗത്ത് സജീവമായി നിലകൊള്ളുകയും ചെയ്യുന്ന താരത്തിന്റെ ശക്തി സ്വന്തം ആരാധകരാണ് എന്ന കാര്യത്തിൽ സംശയമില്ല. തന്റെ അഭിനയത്തിലൂടെയും നൃത്ത കലകളിലൂടെയും നിരവധി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയും തന്മയത്വം നിറഞ്ഞ പെരുമാറ്റത്തിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട മഞ്ജു ചേച്ചിയായി മാറുകയായിരുന്നു ഇവർ.