ഹൃദയത്തിൽ കല്യാണിയുടെ കഥാപാത്രം എനിക്ക് ചെയ്യണം എന്ന് തോന്നി എന്ന് ഗായത്രി സുരേഷ്.


ഗായത്രി സുരേഷ് എന്ന താരം ഇന്ന് സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരമാണ്. അഭിനേത്രിയായി ആണ് താരം പ്രസിദ്ധി നേടി തുടങ്ങിയെങ്കിലും കഹ്‌സീൻജ കുറച്ചധികം നാളുകളായി താരത്തിന്റെ എല്ലാ വിശേഷണങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകർ സ്വീകരിക്കുകയും അതുനേക്കാളുപരി വലിയ ചർച്ചകൾക്ക് തന്നെ വഴി വെക്കുകയും ചെയ്തിട്ടുണ്ട്. ധ്യാൻ ശ്രീനിവാസന് നു ശേഷം അഭിമുഖങ്ങൾ ഏറ്റവും കൂടുതൽ ചർച്ച ആയിട്ടുണ്ടാവുക ഗായത്രി സുരേഷിന്റെ തന്നെ ആയിരിക്കും. കാരണവും താരത്തിന്റെ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ അത്രത്തോളം ആരാധകരെ നേടിയെടുത്തിട്ടുണ്ട്.


കുഞ്ചാക്കോ ബോബൻ നായകനായി വന്ന ജമ്നാപ്യാരി എന്ന സിനിമ ആയിരുന്നു താരം അഭിനയിച്ച ആദ്യ സിനിമ. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടുവാൻ കഴിഞ്ഞ താരത്തിന് പിന്നീട് ലഭിച്ചതെ കൈ നിറയെ സിനിമകൾ ആയിരുന്നു എന്നതിൽ സംശയമില്ല. ഇന്ന് തമിഴിലും മലയാളത്തിലും ഒരുപോലെ സിനിമകൾ അഭിനയിച്ചുകൊണ്ടു സിനിമകളായിൽ വളരെ സജീവമാണ് താരം. തെലുഗിലും താരം തന്റെ അരങ്ങേറ്റം നടത്തിക്കഴിഞ്ഞു.


എന്നത്തേയും പോലെ തന്നെ താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് തന്റെ ഏറ്റവും പുതിയ സിനിമ വിശേഷങ്ങളും മറ്റും പങ്കുവെച്ച ഗായത്രി തന്നെ പരിഹസിക്കുന്ന സോഷ്യൽ മീഡിയ മെമെകളെയും കുറിച്ച് പ്രതിപാദിച്ചിരുന്നു. കൂടാതെ തനിക്ക് പ്രണവ് മോഹൻ ലാൽ എന്ന താരത്തിനോടുള്ള അമിത ആരാധകനാണ് താരം പങ്കുവെക്കുകയുണ്ടായി. പ്രണവിനോടുള്ള ആരാധന കൊണ്ട് തന്നെ ഹൃദയം എന്ന സിനിമ ആദ്യ ഷോക്ക് തന്നെ കേറുകയും കാണുകയും ചെയ്തു എന്നും സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു എന്നും തരാം തന്റെ വാക്കുകളിലൂടെ വ്യക്തമാക്കി


ഹൃദയം സിനിമ കണ്ടു കഴിഞ്ഞപ്പോൾ തനിക് കല്യാണി പ്രിയദർശന്റെ കഥാപത്രം ചെയ്‌താൽ കൊള്ളാം എന്ന് തോന്നി എന്നും താരം അഭിപ്രായപ്പെട്ടു . പ്രണവ് മോഹൻലാലിനെ നേരിട്ട് പരിചയപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അദ്ദേഹത്തിന് അത് ഓര്മ കാണില്ലെനും താരം പറഞ്ഞു. പൊട്ടു തൊട്ട പൗർണമി എന്ന ഗാനം കണ്ടപ്പോൾ പ്രണവ് ഒരു നല്ല ഭർത്താവ് ആയിരിക്കും എന്നും തനിക്ക് മനസിലായി എന്നും താരം പറഞ്ഞു. ഇപ്പോൾ ഗായത്രിയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയി മാറി. കഴിഞ്ഞിരിക്കുകയാണ്.