പിറന്നാൾ ദിനത്തിൽ ഉറ്റസുഹൃത്തിന് ആശംസകൾ നേർന്ന് ഗീതു മോഹൻദാസ്

മഞ്ജു വാര്യരുടെ നാൽപ്പത്തി മൂന്നാം ജന്മദിനം ആണ് ഇന്ന്. താരത്തിന്റെ ആരാധകർ എല്ലാം രാവിലെ മുതൽ തന്നെ തങ്ങളുടെ പ്രിയ താരത്തിന് ആശംസകൾ അറിയിച്ച് എത്തുകയാണ്. ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് മഞ്ജുവിന് തന്റെ പിറന്നാൾ ദിവത്തിൽ ആശംസകളുമായി എത്തുന്നത്. ഇപ്പോഴിതാ മഞ്ജുവിന്റെ അടുത്ത സുഹൃത്തും നടിയും സംവിധായകയും ആയ ഗീതു മോഹൻദാസ് മഞ്ജുവിന് ആശംസകൾ നേർന്നുകൊണ്ട് തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. ഗീതു മോഹൻദാസിന്റെ കുറിപ്പ്.


‘നിരന്തരം കഠിനമായ വിമർശനങ്ങൾ കേൾക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യം അല്ലെന്ന് എനിക്ക് അറിയാം. പക്ഷേ അത് പ്രസന്നതയോടെ കേട്ട്, നിന്റെ ജോലിയിൽ പ്രയോഗിച്ച് വളരെ മനോഹരമായി അതിനെ എതിർക്കുവാനും, ഒരു വ്യക്തിയെന്ന നിലയിൽ നീ എത്രമാത്രം സുരക്ഷിതയാണെന്നും നിന്റെ കഴിവിൽ എത്ര മിടുക്കിയാണെന്നും ഒരു അഭിനേതാവെന്ന നിലയിൽ നിന്റെ വളർച്ചയിൽ നീ എത്രത്തോളം പ്രതിബദ്ധയുള്ളവളാണെന്നും കാണിച്ചുകൊടുത്തു. നിന്നെ മികച്ചതാക്കാൻ പ്രേരിപ്പിക്കുന്നത് തുടരുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു, കാരണം നിന്റെ മികച്ചത് ഇനിയും വരാനിരിക്കുന്നതേ ഒള്ളൂ, മാത്രമല്ല അത് വളരെ വേഗം വരുമെന്ന് ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു. ഇന്ന് നിന്റെ ജന്മദിനത്തിൽ ഞാൻ പറയുന്നു നീ എന്റെ ഗാഥാ ജാം മാത്രമല്ല, നീ എന്റെ നിധിയാണ്. ഹാപ്പി ബെർത്ത് ഡേ ഡിയർ’ എന്നുമാണ് ഗീതു തന്റെ ആത്മ മിത്രമായ മഞ്ജുവിന്റെ പിറന്നാൾ ദിവസം മനോഹരമായ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് താരത്തിന് ഈ അവസരത്തിൽ ആശംസകൾ അറിയിച്ച് എത്തിയിരിയ്ക്കുന്നത്. സണ്ണി വെയിനും മഞ്ജുവിന് ആശംസകൾ നേർന്ന് കൊണ്ട് എത്തിയിട്ടുണ്ട്. എന്റെ തമാശകളും ചളികളും  കേട്ട് പരുതി ഇല്ലാതെ ചിരിക്കുന്ന എന്റെ ചിരിപെട്ടിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. ഞാൻ എന്നും നിങ്ങളുടെ ജോലിയോടുള്ള ആത്മാർത്ഥതയുടെയും കൃത്യനിഷ്ടയുടെയും വളരെ വലിയ ഒരു ആരാധകൻ ആണ്. നിങ്ങളുടെ ആരോഗ്യവും നമ്മുടെ സൗഹൃദവും ഒരു പോലെ വളരട്ടെ എന്നും ഞാൻ പ്രാർത്ഥിക്കുന്നു എന്നുമാണ് സണ്ണി വെയിൻ കുറിച്ചിരിക്കുന്നത്. സിനിമ മേഖലയിൽ ഉള്ള നിരവധി പേരാണ് മഞ്ജുവിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് എത്തിയിരിക്കുന്നത്.

 

Leave a Comment