ജീവിതത്തിലെ പുതിയ തുടക്കത്തിനൊരുങ്ങി ഗായത്രി

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. ജംനാ പ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ കൂടിയാണ് താരം മലയാള സിനിമയിൽ തുടക്കം കുറിച്ചത്. നിരവധി ചിത്രത്തിൽ അതിനു ശേഷവും താരം അഭിനയിച്ചിരുന്നു. തൃശ്ശൂർ സ്റ്റൈലിൽ ഉള്ള താരത്തിന്റെ സംസാരം ഗായത്രിയെ ആദ്യം മുതൽ തന്നെ വ്യത്യസ്ത ആക്കിയിരുന്നു. പലപ്പോഴും ഗായത്രി ട്രോളുകളിൽ നിറഞ്ഞു നിന്നിരുന്നു. ഗായത്രിയുടെ പല അഭിമുഖങ്ങളും കേന്ദ്രീകരിച്ച് നിരവധി ട്രോളുകൾ ആണ് ഇറങ്ങിയത്. എന്നാൽ ഈ ട്രോളുകൾ ഒക്കെ താൻ ആസ്വദിക്കുകയാണ് എന്ന് താരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ അഭിപ്രായങ്ങൾ എവിടെയും മടി ഇല്ലാതെ തുറന്നു പറയുന്ന ഗായത്രി പലപ്പോഴും വിമർശനങ്ങൾക്ക് ഇരയാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാതെയാണ് താരം മുൻപോട്ട് പോയിരുന്നത്. അടുത്തിടെയും വലിയ രീതിയിൽ വിവാദം സൃഷ്ട്ടിച്ച ഒരു വാർത്ത താരതന്റേതായി പുറത്ത് വന്നിരുന്നു. എന്നാൽ അതിനെയും ധൈര്യപൂർവം താരം നേരിട്ടിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ ആരാധകർക്ക് ഒരു സന്തോഷവാർത്തയുമായി ആണ് ഗായത്രി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിൽ ഗായികയായി തുടക്കം കുറിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഗായത്രി. നവാഗതനായ സര്‍ഷിക്ക് റോഷന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കൂടിയാണ് ഗായത്രി ഗായികയായി സിനിമ പിന്നണി ഗാന രംഗത്തേക്ക് തുടക്കം കുറിക്കുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിലും ഗായത്രി എത്തുന്നുണ്ട്. ജാസി ഗിഫ്റ്റിന് ഒപ്പമാണ് ഗായത്രി ഗാനം ആലപിക്കുന്നത്. സാനന്ദ് ജോര്‍ജ് ഗ്രേസ് സംഗീതം സംവിധാനം നിര്‍വഹിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയത് വിനു വിജയ് ആണ്. ഉടൻ തന്നെ ചിത്രത്തിന്റെ ഗാനം പുറത്ത് വിടാൻ ആണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വർക്കുകളും അണിയറയിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

അടുത്തിടെ ആണ് ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്. നിയമങ്ങൾ തെറ്റിച്ച് ഓവർടേക്ക് ചെയ്തു വന്ന കാർ മറ്റൊരു കാറിനെ ഇടിക്കുകയായിരുന്നു. അപകടം ഉണ്ടായിട്ടും നിർത്താതെ പോയതിനെ തുടർന്ന് മറ്റു വാഹനങ്ങൾ പിന്തുടർന്ന് എത്തിയപ്പോൾ ആണ് കാറിൽ ഉണ്ടായിരുന്നത് ഗായത്രി സുരേഷ് ആയിരുന്നു എന്ന് മനസ്സിലായത്. അപകടം ഉണ്ടായതിനു ശേഷം ഗായത്രി വാഹനം നിർത്താതെ പോകുകയായിരുന്നു. ഇതോടെയാണ് പ്രശ്നം വഷളായത്. എന്നാൽ പിടിച്ചിട്ട ആണ് താൻ വാഹനം നിർത്താതെ പോയതെന്നും അതിന്റെ പേരിൽ വലിയ സൈബർ ആക്രമണങ്ങൾ ആണ് തനിക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നും പറഞ്ഞുകൊണ്ട് ഗായത്രി എത്തിയിരുന്നു.