അതോടെ ആണ് ഞാൻ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്

ഗായത്രി സുരേഷിനെ പരിചയമില്ലാത്ത മലയാളി സിനിമ പ്രേമികൾ കുറവാണ്. ജംനാ പ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ കൂടിയാണ് താരം മലയാള സിനിമയിൽ തുടക്കം കുറിച്ചത്. നിരവധി ചിത്രത്തിൽ അതിനു ശേഷവും താരം അഭിനയിച്ചിരുന്നു. തൃശ്ശൂർ സ്റ്റൈലിൽ ഉള്ള താരത്തിന്റെ സംസാരം ഗായത്രിയെ ആദ്യം മുതൽ തന്നെ വ്യത്യസ്ത ആക്കിയിരുന്നു. പലപ്പോഴും ഗായത്രി ട്രോളുകളിൽ നിറഞ്ഞു നിന്നിരുന്നു. ഗായത്രിയുടെ പല അഭിമുഖങ്ങളും കേന്ദ്രീകരിച്ച് നിരവധി ട്രോളുകൾ ആണ് ഇറങ്ങിയത്. എന്നാൽ ഈ ട്രോളുകൾ ഒക്കെ താൻ ആസ്വദിക്കുകയാണ് എന്ന് താരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ അഭിപ്രായങ്ങൾ എവിടെയും മടി ഇല്ലാതെ തുറന്നു പറയുന്ന ഗായത്രി പലപ്പോഴും വിമർശനങ്ങൾക്ക് ഇരയാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാതെയാണ് താരം മുൻപോട്ട് പോയിരുന്നത്. അടുത്തിടെയും വലിയ രീതിയിൽ വിവാദം സൃഷ്ട്ടിച്ച ഒരു വാർത്ത താരതന്റേതായി പുറത്ത് വന്നിരുന്നു. എന്നാൽ അതിനെയും ധൈര്യപൂർവം താരം നേരിട്ടിരുന്നു.

ഇപ്പോൾ താരം നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ, മുൻപൊക്കെ താൻ സോഷ്യൽ മീഡിയയിൽ തന്റെ അഭിപ്രായം പറയുകയും അഭിമുഖങ്ങൾ കൊടുക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. എന്നാൽ അതൊന്നും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നവ ആയിരുന്നില്ല. എന്നാൽ ഇപ്പോൾ ഞാൻ പറയുന്ന എന്ത് കാര്യവും ചെയ്യുന്ന എന്ത് കാര്യവും പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും അതൊക്കെ ട്രോള് ആകാറുമുണ്ട്. ആ കാർ അപകടം ഉണ്ടായതിനു ശേഷമാണ് ഞാൻ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഒരുപാട് ട്രോളുകൾ ആണ് എനിക്കെതിരെ ആ സമയങ്ങളിൽ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരുന്നത്.

ആദ്യമൊക്കെ അത്തരം ട്രോളുകൾ കാണുമ്പോൾ എനിക്ക് ഭയങ്കര ദേക്ഷ്യം ആയിരുന്നു ഉണ്ടായത്. എന്നാൽ ഇപ്പോൾ ഞാൻ അത്തരത്തിൽ ഉള്ള ട്രോളുകൾ ഒക്കെ ഇപ്പോൾ ആസ്വദിക്കാൻ തുടങ്ങി. ആ സമയത്ത് ഞാൻ മുഖ്യമന്ത്രിക്ക് അയച്ച കത്തും വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സിനിമയിലെ നായികയെയും നായകനെയും പോലെ ഒക്കെ റിയൽ ലൈഫിലും പോരാടണം എന്നൊക്കെ ഒരു തരം ഫാന്റസിയിൽ ആയിരുന്നു ഞാൻ ആ കത്ത് അന്ന് മുഖ്യമന്ത്രിക്ക് എഴുതിയത്. എന്നാൽ ഇന്ന് ഇത്തരത്തിൽ വരുന്ന ട്രോളുകളെ ഒക്കെ ഞാൻ പോസിറ്റീവ് ആയാണ് എടുക്കുന്നത് എന്നും ഗായത്രി പറഞ്ഞു.