വിവാഹം എന്ന ചടങ്ങ് നടത്താൻ വേണ്ടി മാത്രം എന്തിനാണ് ഒരാളെ വിവാഹം കഴിക്കുന്നത്

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ്ഗാ യത്രി സുരേഷ് . ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് ഗായത്രി അഭിനയം ആരംഭിക്കുന്നത്. പിന്നീട് യുവനടന്മാർക്കൊപ്പം നിരവധി സിനിമകളിൽ ​ഗായത്രി അഭിനയിച്ചു. തന്റെ സംസാര ശൈലികൊണ്ടും ശബ്ദം കൊണ്ടുമെല്ലാം എന്നുമൊരു വ്യത്യസ്തത കാത്തുസൂക്ഷിക്കാന്‍ താരത്തിന് സാധിക്കാറുണ്ട്. സിനിമ എന്നതിലുപരി സോഷ്യല്‍മീഡിയയിലും സജീവമായ താരം വ്യത്യസ്ത വിഷയങ്ങളോടുള്ള തന്റെ പ്രതികരണം അറിയിക്കാറുണ്ട്. ഇപ്പോൾ തന്റെ വിവാഹത്തെക്കുറിച്ച് ഗായത്രി പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ദ് നേടുന്നത്. ‘അമ്മ വീട്ടിൽ വിവാഹത്തെക്കുറിച്ച് പറഞ്ഞു തുടങ്ങി. വിവാഹം കഴിക്കാൻ ഉള്ള പ്രായം ആയി എന്നാണ് ‘അമ്മ പറയുന്നത്. എന്നാൽ അറേൻജ്‌ഡ്‌ ആയിട്ടുള്ള വിവാഹത്തിനോട് എനിക്ക് ഒട്ടും താല്പര്യം ഇല്ല, വിവാഹം എന്ന ചടങ്ങ് നടത്താൻ വേണ്ടി മാത്രം എന്തിനാണ് ഒരാളെ വിവാഹം കഴിക്കുന്നത്.

എനിക്ക് ഒരാളെ കണ്ടുമുട്ടി അങ്ങനെ ഒക്കെ വിവാഹം കഴിക്കാൻ ആണ് ഇഷ്ടം, ഞാൻ വിവാഹം കഴിക്കുന്നെണ്ടെങ്കിൽ അത് പ്രണയ വിവാഹം ആയിരിക്കും, ഒരേ അഭിപ്രായമുള്ള വ്യക്തികൾ ഒരുമിച്ചാലെ ‘സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന ചിന്ത വര്‍ക്കാകൂ എന്നും ഗായത്രി പറയുന്നു. ഒരാൾ അതിൽ ദീര്ഘനാളത്തേക്ക് ഉള്ള ഒരു ബന്ധം ആയിരിക്കും ആഗ്രഹിക്കുന്നത്, എന്നാൽ മറ്റേ ആൾ ചിലപ്പോൾ കുറച്ച് നാളത്തേക്കുള്ള ഒരു ബന്ധം ആയിരിക്കും ആഗ്രഹിക്കുന്നത്. അത്കൊണ്ട് തന്നെ ഒരേ ചിന്താഗതിയിൽ ഉള്ള ആളുകൾ ഒരുമിക്കുന്നതായിരിക്കും നല്ലത് എന്നാണ് ഗായത്രി സുരേഷ് പറയുന്നത്.

സിനിമ ഇല്ലെങ്കിലും ഞാന്‍ വേറെ വഴി കണ്ടു വെച്ചിട്ടുണ്ട്, ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങും. നല്ല നല്ല കണ്ടെന്റ് ചെയ്യും യൂട്യൂബ് ചാനല്‍ തുടങ്ങിയാല്‍ നമ്മള്‍ ആണ് അവിടെ രാജാവ് നമ്മുക്ക് ഇഷ്ടമുള്ള കണ്ടെന്റ് ഉണ്ടാകാം. വേണമെങ്കില്‍ നമ്മുക്ക് ലോക പ്രശസ്തര്‍ വരെയാകാം. സിനിമയാണെങ്കില്‍ ബാക്കിയുള്ളവരുടെ വിളിക്ക് നമ്മള്‍ കാത്ത് നില്‍ക്കണം, പലരുടെയും താളത്തിന് അനുസരിച്ച് തുള്ളണം, ഇന്റീമേറ്റ് സീന്‍ ചെയ്യണം എന്നും താരം നേരത്തെ പറഞ്ഞിട്ടുണ്ട്.