ഞാനും പ്രണവ് മോഹൻലാലും തമ്മിൽ പ്രണയത്തിലല്ല. പുത്തൻ വിശേഷങ്ങളുമായി ഗായത്രി സുരേഷ്.


മലയാളികളുടെ ഇഷ്ട നായികയാണ് ഗായത്രി സുരേഷ് എന്ന താരം. ഒരുപിടി നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ഗായത്രി സുരേഷ് ഇന്ന് റ്റെലിഗ് സിനിമയിലും സജീവമായ താരം കൂടിയാണ്. ആദ്യ സിനിമകൊണ്ട് തന്നെ തന്റെ സ്ഥാനം മലയാള സിനിമയിൽ ഉറപ്പിച്ച ഗായത്രി സുരേഷ് നല്ലൊരു ഗായികയും അതിനോടൊപ്പം കഴിവ് തെളിയിച്ച ഒരു മോഡൽ കൂടിയാണ്. മിസ് കേരളം പട്ടം ഒരിക്കൽ സ്വന്തമാക്കിയ ഗായത്രിക്ക് സോഷ്യൽ മീഡിയയിലും അല്ലാതെയും വലിയ ഒരു ആരാധക പിന്തുണ തന്നെയാണ് പിറകിലുള്ളത്.


സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഓടി നടക്കുന്നത് ഗായത്രി സുരേഷിന്റെ അഭിമുഖങ്ങൾ ആണ്. താരം പങ്കെടുത്ത അഭിമുഖങ്ങൾ ഒക്കെ തന്നെയും ആരാധകർ ഏറെ ചർച്ചയാക്കുകയും അതിലുപരി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. വളരെ അധികം സാധുവും നല്ല മനസ്സിന് ഉടമയുമായ ഗായത്രി സുരേഷ് തന്റെ ഇതേ സ്വഭാവം കൊട്നു തന്നെ എല്ലാം തുറന്നു സംസാരിക്കുന്ന ഒരു പ്രകൃതക്കാരിയാണ്. അതുകൊണ്ടു തന്നെ താരം പറഞ്ഞ ചില വാക്കുകൾ ഒക്കെ തന്നെയും സോഷ്യൽ മീഡിയയിൽ പല മീമുകളിലും പ്രത്യക്ഷ പെടാറുണ്ട്.


ഒരിയ്ക്കൽ തന്നെ ഇങ്ങനെ കളിയാക്കുന്നത് ഒരു പരിധി കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് ലൈവ് ആയി താരം ഇത്തരം പ്രവർത്തികളും മീമുകളും ബാൻ ചെയ്യണം എന്ന ആവിശ്യം തുറന്നു ചോദിച്ചിരുന്നു. ഇപ്പോളിതാ താരത്തിന്റെ ഏറ്റവുമ പുതിയ അഭിമുഖം ആണ് സോഷ്യൽ മീഡിയയിലെ താരം. ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് താരം ഏറ്റവും അടുത്ത് എത്തിയത്. താരത്തിന്റെ ഏറ്റവും പുതിയ സിനിമ വിശേഷങ്ങളും കൂടെ ഇത്തരം മീമുകളെയും ഒക്കെ അഭിപ്രായങ്ങളും കാര്യങ്ങളും താരം പങ്കുവെച്ചിരുന്നു.


അവതാരകയുടെ ഓരോ ചോദ്യത്തിനും താരം ഉത്തരം പറഞ്ഞിരുന്നു. പ്രണവ് മോഹൻ ലാലും താനുമായിട്ട് പ്രണയം ഒന്നുമില്ലെന്നും അദ്ദേഹത്തിന് എന്നെ അറിയുക പോലുമില്ലെന്നും താരം പറഞ്ഞു. കൂടെ തനിക് ഇതുവരെ ഉണ്ടായ റിലേഷൻ ഷിപ്പുകളെ കുറിച്ചും താരം വ്യക്തമാക്കി. അതിന്റെ ഇടയിൽ താരം എത്ര പേരെ കിസ് ചെയ്തിയിട്ടുണ്ട് എന്ന ചോദ്യത്തിന് താരം പറഞ്ഞ ഉത്തരം താൻ ആര് പേരെ കിസ് ചെയ്ത്തിട്ടു ന്ദ് എന്നായിരുന്നു. താരത്തിന്റയെ ഈ അഭിമുഖം ഇപ്പോൾ ഹിറ്റ് ആയി മാറിക്കൊണ്ടിരിക്കുകയാണ്.