പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് മീശമാധവൻ. ലാൽ ജോസിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട്ട സിനിമ ലിസ്റ്റിൽ മുൻ പന്തിയിൽ തന്നെയാണ് സ്ഥാനം നേടിയിരിക്കുന്നത്. നിരവധി നല്ല നർമ്മ മുഹൂർത്തങ്ങളും ഗാനങ്ങളും കോർത്തിണക്കി ഒരുക്കിയ ചിത്രം ആ വർഷത്തെ ഹിറ്റ് ചിത്രം കൂടി ആയിരുന്നു. ദിലീപും കാവ്യ മാധവനും കേന്ദ്ര കഥപാത്രങ്ങളെ അവതരിപിച്ച ചിത്രം ആ വർഷത്തെ വിഷു റിലീസ് ആയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, സുകുമാരി, കാർത്തിക, ജ്യോതിർമയി, ഇന്ദ്രജിത്ത് സുകുമാരൻ, സലിം കുമാർ, ഗായത്രി തുടങ്ങി നിരവധി താരങ്ങങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്. അതിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച പട്ടാളം പുരുഷു എന്ന കഥാപാത്രവും ഗായത്രി അവതരിപ്പിച്ച സരസു എന്ന കഥാപാത്രവും വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു.
ഇവരുടെ പ്രണയത്തിന് മാധവൻ വില്ലൻ ആകുന്ന രംഗങ്ങൾ ഒക്കെയും പ്രേക്ഷകരെ കൂടുതൽ ചിരിപ്പിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു. ഇപ്പോഴിതാ ഇവരെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്നൊരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ലോറൻസ് ബ്ളൂമിംഗ് ബ്ലോസം എന്ന പ്രൊഫൈലിൽ നിന്നാണ് ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാളത്തിലെ ഏറ്റവും അണ്ടർ റേറ്റഡ് ദുരന്ത പ്രണയജോഡികൾ ഒരുപക്ഷെ ജഗതിയും ഗായത്രിയും ആവും.
മീശമാധവൻ എന്ന സിനിമയിൽ ഭഗീരഥൻ പിള്ളയും സരസുവും ഒരുപാട് സ്വപ്‌നങ്ങൾ അവർ നെയ്തുകൂട്ടി. പക്ഷെ അവിടെ വില്ലേനായി വന്നത് കള്ളൻ മാധവനും പട്ടാളം പുരുഷുവും ആയിരുന്നു. നന്ദനം എന്ന സിനിമയിൽ കുമ്പിടിയായും ശകുന്തളയായും വേഷമിട്ടു. ഒരുപാട് തമ്മിൽ സ്നേഹിച്ചിട്ടും കേശവൻ നായരും കുഞ്ഞിരാമനും കൂടെ അവരുടെ കഞ്ഞിയിൽ പാറ്റായിട്ടു. പിന്നീട് ഇവർ ഒരുമിച്ചു അഭിനയിച്ച സിനിമകൾ ഉണ്ടായിട്ടുണ്ടോ? ഇവരുടെ നിസ്വാർത്ഥ പ്രണയം പൂവിട്ട ഏതെങ്കിലും സിനിമ ഉണ്ടായിട്ടുണ്ടോ എന്നുമാണ് പോസ്റ്റിൽ പറയുന്നത്.