വിവാദങ്ങൾക്കിടയിൽ പുതിയ ഫോട്ടോഷൂട്ടുമായി ഗായത്രി സുരേഷ്, ശ്രദ്ധ നേടി കാപ്ഷൻ

പ്രശസ്ത ചലച്ചിത്ര അഭിനേത്രിയാണ് ഗായത്രി സുരേഷ്. തൃശ്ശൂര്‍ സ്വദേശിനിയാണ്. 2014ലെ മിസ് കേരളയായിരുന്നു ഗായത്രി. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2016ല്‍ സജിത്ത് ജഗദ്‌നന്ദന്‍ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരന്‍ സംവിധാനം ചെയ്ത കരിങ്കുന്നം 6എസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2017ല്‍ സഖാവ്, ഒരു മെക്‌സിക്കന്‍ അപാരത, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2018ല്‍ കല വിപ്ലവം പ്രണയം, നാം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. സൗത്ത് ബാങ്ക് ഉദ്യോഗസ്ഥ കൂടിയാണ് താരം. കഴിഞ്ഞ ദിവസം ഗായത്രി സുരേഷിന്റെ ഒരു ആക്സിഡന്റ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഗായത്രി സുരേഷ് സഞ്ചരിച്ച വണ്ടി മറ്റൊരു വണ്ടിയുമായി ഇടിക്കുകയും തുടര്‍ന്ന് നിര്‍ത്താതെ പോവുകയും ചെയ്തതായി ആരോപണമുയര്‍ന്നു.

വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടിയതോടെ ഗായത്രി വിശദീകരണവുമായി രംഗത്തെത്തി. താനൊരു സെലിബ്രിറ്റിയായത് കൊണ്ടാണ് ഇതൊരു വലിയ പ്രശ്നമായതെന്നാണ് ഗായത്രി പറഞ്ഞത് . വെറുമൊരു സൈഡ് മിറര്‍ മാത്രമാണ് തകര്‍ന്നത്. പിന്നെ റോഡില്‍ നല്ല തിരക്കുണ്ടായിരുന്നു. അപ്പോള്‍, മുന്നിലുള്ള വണ്ടിയെ ഓവര്‍ടേക്ക് ചെയ്തപ്പോളാണ് അപകടം സംഭവിച്ചത്. അവര് പുറകെ വരില്ലെന്നായിരുന്നു താന്‍ കരുതിയതെന്നും ഗായത്രി വിശദീകരിചിരുന്നു. താരത്തിനെതിരെ രണ്ടു ദിവസമായി നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്, ഇപ്പോൾ വിമര്ശനങ്ങൾക്കിടയിൽ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയ താരം, ചിത്രത്തിന്റെ കാപ്ഷൻ ആണ് ശ്രദ്ധേയം, മുന്നോട്ട് മുന്നോട്ട് എന്നാണ് താരം ചിത്രത്തിന് നൽകിയ കാപ്ഷൻ, ചിത്രം താരത്തിന്റെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

അപകടത്തെക്കുറിച്ച്ഞ ഗായത്രീ പറഞ്ഞത്ങ്ങ ഇങ്ങനെ ഞങ്ങൾ  കാക്കനാടേക്ക് പോവുകയായിരുന്നു. അപ്പോള്‍ മുമ്പില്‍ ഒരു വണ്ടി ഉണ്ടായിരുന്നു. അതിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അപ്രതീക്ഷിതമായി മറ്റൊരു വാഹനം എതിരെ വന്നു അങ്ങനെയാണ് അപകടം ഉണ്ടായത്. അതില്‍ വാഹനങ്ങളുടെ സൈഡ് മിറര്‍ പോയിരുന്നു. അല്ലാതെ ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്നുവെച്ചാല്‍ വാഹനം നിര്‍ത്താന്‍ ഭയന്ന് ഞങ്ങള്‍ വണ്ടി വിട്ടുപോയി. ഞാനൊരു നടിയാണല്ലോ… ആ വാഹനത്തില്‍ എന്നെ കാണുമ്പോള്‍ അവിടെയുള്ള ജനങ്ങള്‍ ആ അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതില്‍ ഞങ്ങള്‍ക്ക് ഭയമുണ്ടായിരുന്നു. ടെന്‍ഷനായിട്ടാണ് നിര്‍ത്താതെ പോയത്.

ആ തെറ്റ് മാത്രമാണ് ഞങ്ങള്‍ ചെയ്തത്. എന്നാല്‍ അവര്‍ ഒരുപാട് വാഹനങ്ങളുമായി സിനിമാസ്‌റ്റൈലില്‍ ഞങ്ങളെ ചെയ്‌സ് ചെയ്ത് പിടിച്ചു. പിന്നീട് ഞങ്ങള്‍ ഒരുപാട് നേരം അവരോട് കെഞ്ചി മാപ്പ് പറഞ്ഞു. പക്ഷെ അവര്‍ പൊലീസ് വരാതെ വിടില്ലെന്ന് പറഞ്ഞു. ഭയന്നിട്ടാണ് വണ്ടി നിര്‍ത്താതെ പോയത്. ശേഷം പൊലീസ് എത്തി കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കി. ആ സംഭവത്തില്‍ ആര്‍ക്കും ഒരു പോറല്‍പോലും ഏറ്റിട്ടില്ല. നിങ്ങളെന്നെ തെറ്റിദ്ധരിക്കരുത്..നിങ്ങള്‍ക്ക് എന്ന് കുറിച്ച് മോശം ചിന്ത വരരുതെന്ന് കരുതിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്’. എന്നാണ് ഗായത്രി പറഞ്ഞത്