ബിഗ് ബോസ് സീസൺ 5 ന്റെ മത്സരാർത്ഥികളുടെ ലിസ്റ്റ് പുറത്ത്


ടെലിവിഷനിൽ ഏറെ ആരാധകർ ഉള്ള ഒരു റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ ആണ് ഈ റിയാലിറ്റി ഷോ നടന്നു കൊണ്ടിരിക്കുന്നതും. ഓരോ ഭാഷയിലും അതാത് ഭാഷ സിനിമകളിലെ സൂപ്പർസ്റ്റാറുകൾ ആണ് ബിഗ് ബോസ് അവതരിപ്പിക്കുന്നത് എന്നത് തന്നെ ആണ് പരിപാടിയുടെ വലിയ ഒരു പ്രത്യേകതകളിൽ ഒന്ന്. മത്സരാർത്ഥികളെ നൂറു ദിവസം പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാത്ത വീട്ടിൽ താമസിപ്പിച്ചാണ് മത്സരം നടത്തുന്നത്.

നിരവധി ടാസ്ക്കുകൾ ആണ് ഈ കാലയളവിൽ മത്സരാർത്ഥികൾക്ക് നൽകുന്നത്. വോട്ടിങ്ങിന്റെ കൂടി അടിസ്ഥാനത്തിൽ ആണ് പരുപാടിയിൽ എലിമിനേഷൻ നടക്കുന്നതും. കഴിഞ്ഞ തവണ ബിഗ് ബോസ് മലയാളത്തിൽ വിന്നർ ആയത് ദിൽഷാ പ്രസന്നൻ ആണ്. ബിഗ് ബോസ്സിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് പലർക്കും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഉള്ള ആക്ര മണങ്ങൾക്ക് ഇര ആകേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ ബിഗ് ബോസ് സീസൺ 5 പ്രഖ്യാപിച്ച വേളയിൽ മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ നടന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയിരിക്കുന്ന മത്സരാർത്ഥികൾ എന്ന പേരിൽ ഒരു ലിസ്റ്റ് പുറത്ത് വന്നിരിക്കുന്നത്. ആദ്യമായി വന്നിരിക്കുന്ന പേര് അധ്യാപികയും ആക്ടിവിസ്റ്റുമായ ശ്രീലക്ഷ്മി അറക്കലിന്റെ ആണ്.

അതിനു ശേഷം നടനും കോമഡി താരവുമായ ബിനു അടിമാലി, ടെലിവിഷൻ താരം ആലീസ് ക്രിസ്റ്റി, നർത്തകി ആയ ജസ്ന്യ ജഗദീഷ്, യൗറ്റുബെർ സീക്രെട്ട് ഏജന്റ്, ടിക്ക് ടോക് താരം ധന്യ കൃഷ്ണ, മോഡലും കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ, ഡോക്ടർ റോബിന്റെ ഭാവി വധു ആയ ആരതി പൊടി, നടൻ രാജേഷ് ഹെബ്ബാർ, സോഷ്യൽ മീഡിയ ഇൻഫ്ളുവന്സർ ആയ അസ്‌ല മാർലി, ഹനാൻ, ബിനീഷ് ബാസ്റ്റിൻ, യൗറ്റുബെർ സഞ്ജു ടെക്കി തുടങ്ങിയവരുടെ പേരുകൾ ആണ് ലിസ്റ്റിൽ വന്നിരിക്കുന്നത്.

ഇവരെ കൂടാതെ, ലെസ്ബിയൻ കപ്പിൾസ് ആയ ആദില, ഫാത്തിമ തുടങ്ങിയ ജോഡിയും, നടി ശാലു മേനോൻ, മേക്കപ്പ് ആർട്ടിസ്റ്റും ട്രാന്സ്ജെന്ഡറും ആയ രെഞ്ചു രഞ്ജിമാർ, യൗറ്റുബെർ ആയ ഡോക്ടർ രേവതി, മേക്കപ്പ് ആർട്ടിസ്റ്റ് ആയ റിസ്വാൻ, ടിക്ക് ടോക്കെർ ആയ പാലാ സജിയും നടി ഗായത്രി സുരേഷ്, ആറാട്ട് അണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കി, തുടങ്ങിയ താരങ്ങളുടെ പേര് ആണ് ബിഗ് ബോസ് മത്സരാർത്ഥികളുടെ കൂട്ടത്തിൽ വന്നിരിക്കുന്നത്.