നായിക വേഷങ്ങൾ വരെ ലഭിച്ചിട്ടും വേണ്ടെന്നു വെച്ചതിന്റെ കാരണം

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഗായത്രി അരുൺ. ഒരു പക്ഷെ ദീപ്തി ഐഎഎസ് എന്ന് പറഞ്ഞാൽ ആകും പ്രേക്ഷകർക്ക് കൂടുതൽസുപരിചിതം. ഏഷ്യാനെറ്റിൽ  സംപ്രേക്ഷണം ചെയ്ത പരസ്പ്പരം എന്ന പരമ്പരയിൽ കൂടിയാണ് ഗായത്രി അഭിനയ രംഗത്തേക്ക് ചുവട് വെക്കുന്നത്.  മികച്ച അഭിനയം ആണ് ഗായത്രി പരസ്പ്പരത്തിൽ കാഴ്ച വെച്ചത്. ഏകദേശം മൂന്ന് വർഷത്തോളം പ്രേക്ഷകർക്ക് മുന്നിൽ പരമ്പരയിൽ കൂടി എത്തിയിരുന്നു താരം. അതിനു ശേഷം പരമ്പരകളിൽ ഒന്നും അഭിനയിച്ചിരുന്നില്ല എങ്കിലും താരത്തിനോടുള്ള സ്നേഹം പ്രേഷകരുടെ മനസ്സിൽ അത് പോലെ തന്നെ ഉണ്ടായിരുന്നു. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം വണ്ണിൽ കൂടി താരം സിനിമയിലും തുടക്കം കുറിച്ചിരുന്നു. മികച്ച തുടക്കം ആയിരുന്നു താരത്തിന് വണ്ണിൽ കൂടി ലഭിച്ചത്. ഗായത്രി അവതരിപ്പിച്ച കഥാപാത്രം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. പരസ്പ്പരത്തിൽ അഭിനയിച്ചു കഴിഞ്ഞു വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും ക്യാമെറയ്ക് മുന്നിൽ എത്തിയത്. തന്റെ ജോലി രാജി വെച്ചതിനു ശേഷമാണു താൻ പരസ്പ്പരത്തിൽ അഭിനയിക്കാൻ എത്തിയത് എന്ന് ഒരു അഭിമുഖത്തിൽ പറയുകയാണ് ഗായത്രി ഇപ്പോൾ.

ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ, ചെയ്തുകൊണ്ടിരുന്ന ജോലി രാജി വെച്ചിട്ടാണ് ഞാൻ അഭിനയ മേഖലയിലേക്ക്എത്തുന്നത് . പരസ്പ്പരത്തിൽ അഭിനയിക്കുന്ന സമയത്ത് തന്നെ സിനിമയിൽ നിന്നും അവസരങ്ങൾ വന്നിരുന്നു, എന്നാൽ ആ സമയത്ത് ഒന്നും സിനിമ അത്ര കൗതുകമായി എനിക്ക് തോന്നിയില്ല. മാത്രവുമല്ല ഞാൻ ആഗ്രഹിച്ച അംഗീകാരവും പ്രേക്ഷക സ്വീകാര്യതയും എനിക്ക് പരസ്പ്പരം ചെയ്തുകൊണ്ടിരുന്നപ്പോൾ ലഭിച്ചിരുന്നു. പരമ്പര കഴിഞ്ഞതിനു ശേഷവും സിനിമയിൽ നിന്നും അവസരങ്ങൾ വന്നിരുന്നു. നായിക വേഷങ്ങൾ ഉൾപ്പടെ ഉള്ള അവസരങ്ങൾ വന്നിരുന്നു. എന്നാൽ അതൊക്കെ ഞാൻ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. എന്റെ വീട്ടുകാരും ഭർത്താവിന്റെ വീട്ടുകാരും എന്റെ മകളെ നന്നായി നോക്കിയത് കൊണ്ടാണ് എനിക്ക് പരസ്പ്പരത്തിൽ അഭിനയിക്കാൻ കഴിഞ്ഞത്. അരുണേട്ടന് ബിസിനെസ്സ് ആയിരുന്നു. ഞാൻ അഭിനയിക്കാൻ പോകുന്ന സമയത്ത് മകൾ കുട്ടിയും ആയിരുന്നു.

എന്നാൽ അവൾ വളർന്നപ്പോൾ അവളുടെ പഠനത്തിൽ എന്റെ ശ്രദ്ധ കൂടി വേണമെന്ന് തോന്നിയിരുന്നു. അത് കൊണ്ടാണ് ഞാൻ അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തത്. എന്നാൽ ഇപ്പോൾ ഓർക്കുമ്പോൾ എത്ര വലിയ അവസരങ്ങൾ ആണ് ഞാൻ നഷ്ടപെടുത്തിയത് എന്നോർക്കുമ്പോൾ നിരാശ തോന്നാറുണ്ടെന്നും ഗായത്രി പറഞ്ഞു.