ഞാൻ ഒരു വിഷയത്തിലും പ്രതികരിക്കുന്ന ഒരാൾ അല്ല

ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. ജംനാ പ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ കൂടിയാണ് താരം മലയാള സിനിമയിൽ തുടക്കം കുറിച്ചത്. നിരവധി ചിത്രത്തിൽ അതിനു ശേഷവും താരം അഭിനയിച്ചിരുന്നു. തൃശ്ശൂർ സ്റ്റൈലിൽ ഉള്ള താരത്തിന്റെ സംസാരം ഗായത്രിയെ ആദ്യം മുതൽ തന്നെ വ്യത്യസ്ത ആക്കിയിരുന്നു. പലപ്പോഴും ഗായത്രി ട്രോളുകളിൽ നിറഞ്ഞു നിന്നിരുന്നു. ഗായത്രിയുടെ പല അഭിമുഖങ്ങളും കേന്ദ്രീകരിച്ച് നിരവധി ട്രോളുകൾ ആണ് ഇറങ്ങിയത്. എന്നാൽ ഈ ട്രോളുകൾ ഒക്കെ താൻ ആസ്വദിക്കുകയാണ് എന്ന് താരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ അഭിപ്രായങ്ങൾ എവിടെയും മടി ഇല്ലാതെ തുറന്നു പറയുന്ന ഗായത്രി പലപ്പോഴും വിമർശനങ്ങൾക്ക് ഇരയാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാതെയാണ് താരം മുൻപോട്ട് പോയിരുന്നത്. അടുത്തിടെയും വലിയ രീതിയിൽ വിവാദം സൃഷ്ട്ടിച്ച ഒരു വാർത്ത താരതന്റേതായി പുറത്ത് വന്നിരുന്നു. എന്നാൽ അതിനെയും ധൈര്യപൂർവം താരം നേരിട്ടിരുന്നു.

ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഗായത്രി സുരേഷ്. ഗായത്രി സുരേഷിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ ഇപ്പോഴും നടിക്കൊപ്പം ആണ്. പേർസണൽ ആയി ഞാൻ ആ നടിക്ക് മെസ്സേജുകൾ അയക്കാറുമുണ്ട്. തെറ്റ് ചെയ്തത് ദിലീപ് ആണോ എന്നൊന്നും എനിക്ക് അറിയില്ല. എന്നാൽ അങ്ങനെ ഒരു തെറ്റ് ദിലീപ് ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും അതിന്റെ ശിക്ഷയും അനുഭവിക്കണം. അതും വലിയ ശിക്ഷ തന്നെ ആയിരിക്കണം. ഇനി ദിലീപ് അല്ല മറ്റ് ആരാണ് അത് ചെയ്തത് എങ്കിലും അത് ചെയ്ത ആൾ തീർച്ചയായും ശിക്ഷിക്കപെടണം എന്നുമാണ് ഗായത്രി പറഞ്ഞത്. പിന്നെ എന്ത് കൊണ്ട് ഞാൻ പരസ്യമായി ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ല എന്ന് ചോദിച്ചാൽ ഒരു വിഷയത്തിലും പരസ്യമായി പ്രതികരിക്കുന്ന ഒരാൾ അല്ല ഞാൻ.

എല്ലാ വിഷയത്തിലും എനിക്ക് എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ട്. എന്നാൽ പരസ്യമായി പ്രതികരിക്കുന്നതിനോട് എനിക്ക് താൽപ്പര്യമില്ല. ഒരിക്കൽ നടിയുടെ പോസ്റ്റ് ഞാൻ സ്റ്റാറ്റസ് ആക്കിയിരുന്നു. അല്ലാതെ ഈ വിഷയത്തിൽ ഞാൻ മറ്റ് പ്രതികരണം ഒന്നും നടത്തിയിട്ടില്ല. എന്നാൽ ഞാൻ അന്നും ഇന്നും നടിക്കൊപ്പം തന്നെ ആണ് എന്നും ഗായത്രി പറഞ്ഞു.