രണ്ടുദിവസം എല്ലാവരുടെയും ഇര ഞാൻ ആയിരിക്കും, അത് കഴിഞ്ഞാൽ പുതിയ ആളെത്തേടി പോകും

കഴഞ്ഞ ദിവസം ഗായത്രി സുരേഷിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു, ഗായത്രി സഞ്ചരിച്ച കാര്‍ അപകടം ഉണ്ടാക്കിയെന്നും നാശനഷ്ടങ്ങള്‍ വരുത്തിയെന്നും പറയുന്ന വീഡിയോയാണ്  പ്രചരിചത്, കഴിഞ്ഞ ദിവസം കാക്കനാടേക്കുള്ള താരത്തിന്റെ യാത്രമാധ്യേയാണ് വൈറല്‍ വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത്.
ഗായത്രിയും സുഹൃത്തും സഞ്ചരിച്ച കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ച് നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്നാണ് ആരോപിക്കുന്ന വീഡിയോയില്‍ താരത്തിന്റെ വാഹനം നാട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുന്നതും ഗായത്രിയോടും സുഹൃത്തിനോടും കയര്‍ത്ത് സംസാരിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു, ഗായത്രിയുടെ സുഹൃത്താണ് കാര്‍ ഓടിച്ചിരുന്നത്. വീഡിയോയില്‍ തങ്ങളുടെ കാര്‍ വളഞ്ഞവരോട് ഗായത്രി മാപ്പ്  പറഞ്ഞിരുന്നു, ഇത് പ്രചരിച്ചതിനു പിന്നാലെ താരം ലൈവിൽ വന്നു കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. അപകടം വരുത്തുന്നത് തെറ്റല്ലേ?’ എന്ന ചോദ്യത്തിന് മനപൂര്‍വമല്ല അറിയാതെ സംഭവിച്ചുപോയതാണെന്നും ഗായത്രി  പറഞ്ഞു,

രാവിലെ മുതല്‍ നിരവധി പേര്‍ അപകടത്തിന്റെ വീഡിയോ കണ്ട് വിളിക്കുന്നുണ്ടെന്നും വല്ലാത്ത അവസ്ഥയിലാണ് താനും സുഹൃത്തുക്കളുമെന്നും നടി വ്യകത്മാക്കി. ഞങ്ങള്‍ കാക്കനാടേക്ക് പോവുകയായിരുന്നു. അപ്പോള്‍ മുമ്പില്‍ ഒരു വണ്ടി ഉണ്ടായിരുന്നു. അതിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അപ്രതീക്ഷിതമായി മറ്റൊരു വാഹനം എതിരെ വന്നു അങ്ങനെയാണ് അപകടം ഉണ്ടായത്. അതില്‍ വാഹനങ്ങളുടെ സൈഡ് മിറര്‍ പോയിരുന്നു. അല്ലാതെ ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്നുവെച്ചാല്‍ വാഹനം നിര്‍ത്താന്‍ ഭയന്ന് ഞങ്ങള്‍ വണ്ടി വിട്ടുപോയി. ഞാനൊരു നടിയാണല്ലോ… ആ വാഹനത്തില്‍ എന്നെ കാണുമ്പോള്‍ അവിടെയുള്ള ജനങ്ങള്‍ ആ അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതില്‍ ഞങ്ങള്‍ക്ക് ഭയമുണ്ടായിരുന്നു. ടെന്‍ഷനായിട്ടാണ് നിര്‍ത്താതെ പോയത്. എന്നാണ് ഗായത്രി പറഞ്ഞത്, ഇപ്പോൾ അപകടത്തെക്കുറിച്ചും അതിനു ശേഷം തനിക്ക് സംഭവിച്ച കാര്യത്തെക്കുറിച്ചും ഒരു അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ക്ക് എല്ലാത്തരം നുണകളും പറയാന്‍ കഴിയും. സ്ഥലത്തെത്തിയ പോലീസിന് സത്യം അറിയാം. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആര്‍ക്കും പരിക്കില്ല. പൊതുവായി ഒരു പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍ ആളുകള്‍ കുറച്ച് മാന്യത പാലിക്കണമെന്നാണ് എന്റെ ആഗ്രഹം. കഴമ്പില്ലാത്ത നുണകള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് ഞാന്‍ ഒരു പെണ്‍കുട്ടിയാണെന്ന് അവര്‍ക്ക് പരിഗണിക്കാമായിരുന്നു. എന്റെ കുടുംബം തന്നെ സംഭവവുമായി ബന്ധപ്പെട്ട് എന്ന വഴക്ക് പറഞ്ഞിരുന്നു. എനിക്കറിയാം ഞാന്‍ രണ്ട് ദിവസത്തേക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെടുമെന്ന് അതിനുശേഷം അവര്‍ക്ക് പുതിയൊരാളെ ലഭിക്കും അപ്പോള്‍ അവര്‍ എന്നെ മറക്കും എന്നാണ് താരം പറയുന്നത്

Leave a Comment