പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഗൗതമി നായർ. സെക്കൻഡ് ഷോ എന്ന ചിത്രത്തിൽ കൂടി ആണ് താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ആദ്യ സിനിമയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. കൂടാതെ സെക്കൻഡ് ഷോയിൽ കൂടി ഗൗതമി ശ്രദ്ധിക്കപ്പെട്ടതോടെ സിനിമകളിൽ വേറെയും അവസരങ്ങൾ താരത്തിന് ലഭിച്ചു. വളരെ പെട്ടന്ന് തന്നെ ഗൗതമി മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന നടിയായി മാറുകയായിരുന്നു.
ശ്രീനാഥ് രാജേന്ദ്രനെ ആണ് ഗൗതമി വിവാഹം കഴിച്ചത്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതർ ആയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ഇവരുടെ വിവാഹം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞു അധികനാൾ ഇരുവരും ഒന്നിച്ച് ജീവിച്ചില്ല എന്നതാണ് സത്യം. മൂന്നു വർഷങ്ങൾക്ക് ഇപ്പുറം ഇരുവരും വിവാഹ മോചിതർ ആകുകയായിരുന്നു.
എന്നാൽ തങ്ങളുടെ വിവാഹമോചനത്തെ കുറിച്ച് താരങ്ങൾ തുറന്നു പറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ വിവാഹ മോചനത്തിനുള്ള കാരണം എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഗൗതമി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, രണ്ടു പേര് തമ്മിൽ ഒന്നിച്ച് ജീവിക്കുമ്പോൾ അവരുടെ ഐഡിയോളജികൾ തമ്മിൽ ഒത്ത് പോകാൻ കഴിയാത്തത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഇങ്ങനെ ഐഡിയോളജികൾ തമ്മിൽ ഒത്ത് പോകാൻ കഴിഞ്ഞില്ല എങ്കിൽ പിരിയുന്നത് തന്നെയാണ് നല്ലത്. അങ്ങനെ ആണ് ഞങ്ങൾ പിരിയാൻ തീരുമാനിച്ചത്. ഞങ്ങൾ തമ്മിൽ വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ല. വേറെ ഒരു പ്രശ്നവും ഇല്ലാത്ത ജീവിതവും ആയിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങൾ വേർപിരിയുന്ന കാര്യം പറഞ്ഞപ്പോൾ വീട്ടുകാർക്ക് അതിശയം ആയിരുന്നു.
ഒരു പ്രശ്നവും ഇല്ലാത്ത നിങ്ങൾ എന്തിനാണ് പിരിയുന്നത് എന്നാണ് അവർ ഞങ്ങളോട് ചോദിച്ചത്. ഐഡിയോളജികൾ തമ്മിൽ ഒത്ത് പോകുന്നില്ല എങ്കിൽ പിരിയുന്നത് തന്നെയാണ് നല്ലത് എന്നാണ് ഇന്നും ഞങ്ങൾ വിശ്വസിക്കുന്നത്. ബന്ധം വേർപെട്ടെങ്കിലും ഞങ്ങൾ ശത്രുക്കൾ ഒന്നും അല്ല, ഇന്നും ഞങ്ങൾ തമ്മിൽ കോൺടാക്റ്റ് ഉണ്ടെന്നും നല്ല സുഹൃത്തുക്കൾ ആണ് എന്നും ഗൗതമി പറഞ്ഞു.