ചിത്രത്തിൽ നായികയായുള്ള മീനയുടെ അഭിനയം എടുത്ത് പറയേണ്ടത് തന്നെ ആണ്


സിദ്ധിഖിന്റെ സംവിധാനത്തിൽ ജയറാം മുകേഷ് ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആണ് ഫ്രണ്ട്സ്. നിരവധി ആരാധകർ ആണ് ചിത്രത്തിന് ഇന്നും ഉള്ളത്. 1999 ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ എറ്റവും മികച്ച പണം വാരി ചിത്രങ്ങളിൽ ഒന്ന് കൂടി ആയിരുന്നു. ലാൽ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാഗമായി. ദിവ്യ ഉണ്ണി, ജഗതി ശ്രീകുമാർ, വി കെ ശ്രീറാം, കവിത, ജനാർദ്ദനൻ, കൊച്ചിൻ ഹനീഫ, സുകുമാരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ നിതിൻ റാം എന്ന ആരാധകൻ പങ്കുവെച്ച ഒരു  പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സിദ്ദിഖ് ലാൽ കോമ്പിനേഷൻ പിരിഞ്ഞപ്പോൾ സിദ്ദിഖ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമകളിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു സിനിമയാണ് ഫ്രണ്ട്‌സ്. ലാൽ നിർമിച്ചു സിദ്ദിഖ് സംവിധാനം ചെയ്ത മറ്റൊരു വൻ വിജയം നേടിയ സിനിമ.

സിദ്ദിഖ് ലാൽ കോമ്പിനേഷൻ സിനിമകളായ റാംജി റാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ ലെവൽ ൽ നില്കുന്ന സിനിമ ആയിട്ട് തോന്നിയ പിന്നിട്ടു ഉള്ള സിദ്ദിഖ് സിനിമ ഇതാണ് എന്ന് ഞാൻ പറയും. ആദ്യപകുതിയിൽ ഉള്ള നിർമ രംഗങ്ങളും രണ്ടാം പകുതിയിൽ വരുന്ന ഇമോഷണൽ രംഗങ്ങളും നന്നായി തന്നെ വന്നിട്ടുണ്ട്. ഒപ്പം തന്നെ ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരുടെ മികച്ച പെർഫോമൻസ്, ജഗതി, ജനാർദ്ദനൻ, കൊച്ചിൻ ഹനീഫ എന്നിവർ ഉള്ള കോമഡി രംഗങ്ങൾ നമ്മൾ മറക്കില്ല.

ഈ സിനിമയിലെ നർമ രംഗങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല ശ്രീനിവാസന്റെ ആ പൊട്ടിച്ചിരി നമ്മൾക്ക് മറക്കാൻ പറ്റുമോ. മലയാളത്തിൽ ഫ്രണ്ട്ഷിപ് ന്റെ കഥ പറഞ്ഞ മികച്ച സിനിമയും ഫ്രണ്ട്‌സ് ആണ്. നായികയായ മീനയുടെ പെർഫോമൻസ് എടുത്തു പറയേണ്ടതാണ്. ഇളയരാജ ഒരുക്കിയ ഗാനങ്ങളും മനോഹരമാണ് .ഇന്നും റിപീറ്റ് വാല്യൂ ഉള്ള ഒരു ചിത്രമാണ് ഫ്രണ്ട്‌സ്. ജയറാം നായകനായ സിനിമകളിൽ ഏറ്റവും വലിയ പണം വാരി പടമാണ് ഫ്രണ്ട്‌സ് എന്നുമാണ് പോസ്റ്റ്.

തങ്ക കിനാപൊങ്കൽ , പുലരിക്കിണ്ണം എന്നിവ ഫുൾ വീഡിയോ പണ്ട് ടിവിയിൽ കണ്ടവർ ദയവായി കൈപൊക്കുക. ഫിലിം വേർഷനിൽ ഒറ്റപ്പാട്ടും മുഴുവനായി വിഷ്വൽസ് ഇല്ല. എന്നാൽ പടം ഇറങ്ങിയ കാലത്ത് ദൂരദർശനിലും സൂര്യ ടിവിയിലും ഒക്കെ പാട്ടിന്റെ വിഷ്വൽസ് കാണിക്കുമ്പോൾ മുഴുവൻ ഉണ്ടായിരുന്നു, ക്ളൈമാക്സ് പലർക്കും ഇഷ്ടപ്പെട്ടില്ല,, ആ ഒരു കല്ലുകടി കാരണം റീ എഡിറ്റ് ചെയ്തു. അപ്പോഴാണ് പടം കൂടുതൽ ജയപ്രിയമായത്. യൂട്ടൂബിൽ ഒക്കെ കിടക്കുന്ന ക്ളൈമാക്സ് ആദ്യത്തെ ക്ളൈമാക്സ് ആണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റ് വരുന്നത്.