സിനിമയിലെത്തുവാൻ വേണ്ടി ശരീര ഭാരം കുറച്ച നടിമാർ. ആരൊക്കെയാണെന്ന് അറിയാമോ ?


മലയാളി സിനിമ ആരാധകരുടെ പ്രിയങ്കരി ആയി മാറിയിരിക്കുകയാണ് കല്യാണി പ്രിയ ദർശൻ എന്ന താരം. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിജയ ചിത്രങ്ങൾ സമ്മാനിച്ച പ്രിയദർശൻ എന്ന അതുല്യ സംവിധായകന്റെയും ലിസ്സി എന്ന അതുല്യ നായികയുടെയും മകൾ ആയി ജനിച്ച കല്യാണി ഇന്ന് മലയാള സിനിമയുടെ മാത്രമല്ല സൗത്ത് ഇന്ത്യൻ സിനിമയുടെ തന്നെ പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ്. തമിഴിലും മലയാളത്തിലുമായി കൈ നിറയെ സിനിമകൾ ലഭിച്ച കല്യാണി എന്ന താരം തൊട്ടതെല്ലാം പൊന്നാക്കിയ നായികാ കൂടിയാണ്.


ഇന്ന് കല്യാണി പ്രിയദർശൻ എന്ന താരത്തിനുള്ള ആരാധകരുടെ എണ്ണം എന്ന് പറയുന്നത് വളരെ വലുതാണ്. എന്നാൽ കല്യാണി ജീവിതത്തിൽ കാണിച്ച ഏറ്റവും വൈകിയ ഡെഡിക്കേഷൻ അറിയാത്തവർ ആയിരിക്കും ചിലപ്പോൾ ഇടയിലുള്ള മിക്ക ആരാധകരും. നല്ല ശരീരഭാരം ഉണ്ടായിരുന്നതിൽ നിന്നും ഇന്നുള്ള മെലിഞ്ഞു സുന്ദരിയായ കല്യാണിയിലേക്ക് എത്തിയത് അത്ര പെട്ടെന്നൊന്നും അല്ലായിരുന്നു. ഇപ്പോൾ താരത്തിന്റെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് . കല്യാണിയുടെ പഴയ ചിത്രങ്ങൾ ആണ് ഇപ്പോൾ തരംഗം ആയിരിക്കുന്നത്.


എന്നാൽ കല്യാണി മാത്രമല്ല ഇത്തരത്തിലുള്ള ഡെഡിക്കേഷനുകൾ ചെയ്തത്. മിക്ക സിനിമ താരങ്ങളുടെ മക്കളും ഇത്തരത്തിൽ സിനിമയിൽ സ്ഥാനം നേടുവാൻ ഞെട്ടിപ്പിക്കുന്ന ട്രാൻസഫർമേഷനുകൾ ആണ് നടത്തിയത്. അതിൽ മറ്റൊരു താരം ആണ് ബോളിവുഡിന്റെ സ്വന്തം സൈഫ് അലി ഖാന്റെ മകളുടെ ചിത്രം. സാറ അലി ഖാൻ ഇന്ന് ബോളിവുഡിന്റെ നായികയായി മാറി കഴിഞ്ഞിരിക്കുകയാണ്. അതുപോലെ ബോളിവുഡിന്റെ മറ്റൊരു സൂപ്പർ താരമായ അനിൽ കപൂറിന്റെ മകൾ സോനം കപൂറും ഇന്ന് ബോളിവുഡിൽ നായികയായി അരങ്ങേറ്റം നടത്തി കഴിഞ്ഞിരിക്കുകയാണ്. പണ്ട് നല്ല ശരീര ഭാരം ഉണ്ടായിരുന്ന സോനം ഇന്ന് മെലിഞ്ഞു സുന്ദരിയാണ്.

മലയാള സിനിമയിൽ എടുക്കുമ്പോൾ മലയാളത്തിന്റെ സ്വന്തം നടൻ ജയറാമിന്റെ മകൻ കാളിദാസും ഇത്തരത്തിൽ ഒരു വലിയ ട്രാൻസഫർമേഷനും നടത്തി ആരാധകരെ ഞെട്ടിച്ചിയതായിരുന്നു. ഇന് തമിഴിലും മലയാളത്തിലും ഒരു പിടി നല്ല കഥാപത്രങ്ങൾ ചെയ്യുവാൻ സാധിച്ച കാളിദാസിന് നിറയെ ആരാധകർ ആണ് ഉള്ളത്. ഈ താരങ്ങളുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.