ഫീനിക്‌സ് കപ്പിളിന് ഒടുവിൽ കുഞ്ഞു പിറന്നു, വീഡിയോ പങ്കുവെച്ച് താരങ്ങൾ


സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ ദമ്പതികൾ ആണ് ഫീനിക്‌സ് കപ്പിൾ. ഫീനിക്‌സ് കപ്പിൾ എന്ന പേരിലാണ് ദമ്പതിലകൾ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുടങ്ങിയത്. ഗോകുൽ, ദേവു എന്നാണ് ഇവരുടെ ശരിയായ പേര്. എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് ആണ് ഇവരുടെ പേരിൽ വലിയ ഒരു വിവാദം ഉണ്ടായത്. ഒരു വ്യവസായിയെ പറ്റിച്ചു എന്നാണ് ഇവരുടെ പേരിൽ വന്ന ആരോപണം. എന്നാൽ ഇവർ പുറത്ത് വന്നതിനു ശേഷം ഇവരുടെഭാഗം വ്യക്തമാക്കിയിരുന്നു. അത് വരെ കടുത്ത ആരോപണങ്ങൾ ആണ് ഇവർക്ക് എതിരെ ഉയർന്നത്.

എന്നാൽ ഇവർ പുറത്ത് വന്നതിനു ശേഷം തങ്ങളുടെ സത്യാവസ്ഥ ഇരുവരും തുറന്നു പറഞ്ഞിരുന്നു. എങ്കിലും ഇവർക്ക് എതിരെ രൂക്ഷ വിമർശനം ആണ് സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നത്. അടുത്തിടെ ഇവർ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഒരു നവജാത ശിശുവിന് ഒപ്പം ഉള്ള വീഡിയോ ആണ് ഇരുവരും പങ്കുവെച്ചത്. എന്നാൽ ഈ വീഡിയോ വൈറൽ ആയതോടെ ഇവർക്കു എതിരെ വീണ്ടും ആരോപണങ്ങൾ ഉയർന്നിരിക്കുകയാണ്.

ഫീനിക്‌സ് കപ്പിളിന് കുഞ്ഞു ജനിച്ചു എന്നും നാല് മാസം ഗർഭിണി ആയിരിക്കുന്ന സമയത്ത് ആണ് ഇവർ കുറ്റം ചെയ്തതും ജ യിലിൽ പോയതും. അങ്ങനെ  തിരിച്ച് വന്നു ആണ് പ്രസവം നടന്നതും എന്നൊക്കെ ആണ് വിഡിയോയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ ദമ്പതികൾ തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് വീഡിയോ പങ്കുവെച്ചത്.

ഇത്തരം ആരോപണങ്ങൾ കേൾക്കുമ്പോൾ ശരിക്കും സങ്കടം ആണ് വരുന്നത് എന്നും, എത്ര മനോഹരമായാണ് ആളുകൾ ഇങ്ങനെ ഓരോ കഥകൾ മെനയുന്നത് എന്ന് ഒക്കെ ചിന്തിക്കുമ്പോൾ അത്ഭുതം തോന്നറുണ്ട് എന്നാണ് ദേവു പറയുന്നത്. ഒരു കുഞ്ഞിന്റെ ഒപ്പമുള്ള വീഡിയോ ഇട്ടപ്പോഴേക്കും ഞങ്ങൾക്ക് കുഞ്ഞു ജനിച്ചു എന്നും ഗര്ഭിണി ആണെന്ന കാര്യം മറച്ചു വെച്ചാണ് വ്യവസായിയെ വളയ്ക്കാൻ ഇറങ്ങിയത് എന്നുമൊക്കെ ആണ് ആളുകൾ പറഞ്ഞുണ്ടാക്കിയത്.

സത്യത്തിൽ അത് എന്റെ സഹോദരന്റെ കുഞ്ഞു ആണെന്നാണ് ദേവു പറയുന്നത്. ഇത്തരത്തിൽ ഉള്ള ആരോപണങ്ങൾ ഒക്കെ തങ്ങളുടെ പേരിൽ എന്ത് കൊണ്ടാണ് വരുന്നത് എന്ന് അറിയില്ല എന്നും ശരിക്കും സത്യമാണോ കള്ളമാണോ എന്നൊക്കെ ചിന്തിക്കാതെ ആണ് കേൾക്കുന്ന ആളുകൾ പോലും ഈ വാർത്തകർ പ്രചരിപ്പിക്കുന്നത് എന്നും ഞങ്ങൾ ഒന്നിനോടും പ്രതികരിക്കാത്തത് കൊണ്ടാണ് ഇങ്ങനെ വീണ്ടും വീണ്ടും ചൂഷണം ചെയ്യുന്നത് എന്നും ദേവ് പറഞ്ഞു.