ഈ സംഗീത കുലപതിയുടെ കൂടെ നിൽക്കുന്ന കുട്ടിയെ മനസ്സിലായോ?


മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കാര്യമാണ് തങ്ങളുടെ ഇഷ്ട താരങ്ങളുടെ പഴയകാല ഫോട്ടോസുകൾ കാണുന്നത്. അതുമാത്രമല്ല താരങ്ങളുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും മറ്റു സന്തോഷങ്ങളും അറിയുന്നതിനും പ്രത്യേക താൽപര്യമാണ് എല്ലാവർക്കും. അതറിയുവാനും മറ്റുമായി തങ്ങളുടെ വിലപ്പെട്ട സമയം കളയാൻ വരെ യാതൊരുവിധ മടിയും ആർക്കും ഇല്ല. തങ്ങളുടെ ആരാധകരെ സന്തോഷിപ്പിക്കുവാൻ വേണ്ടി ചില താരങ്ങളൊക്കെ അത്തരത്തിലുള്ള ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അതെല്ലാം നിമിഷനേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇപ്പോൾ ഇതാ അത്തരത്തിലുള്ള ഒരു ഫോട്ടോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഈ ചിത്രത്തിൽ കാണുന്ന കുട്ടി അഭിനേതാവല്ല, മറിച്ച് ശബ്ദം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായികയാണ്. മറ്റാരുമല്ല, 2014 ൽ പുറത്തിറങ്ങിയ നാക്കുപെന്റ നാക്കു കാക്ക എന്ന ചിത്രത്തിലൂടെ മനോഹരമായ ഗാനം മലയാളികൾക്ക് സമ്മാനിച്ചു കൊണ്ട് പ്രിയങ്കരിയായ അഭയ ഹിരൺമയ് ആണ് ഈ ചിത്രത്തിൽ കാണുന്ന കുട്ടി. നിരവധി

ആരാധകരാണ് താരത്തിനുള്ളത്. അഭയയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ വേറിട്ട ശബ്ദമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോസുകൾക്ക് ആരാധകർ ഏറെയാണ്. നിമിഷനേരം കൊണ്ടാണ് താരം പങ്കുവെക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടുന്നത്. ഗായികക്ക് പുറമേ മികച്ച ഒരു മോഡൽ കൂടിയാണ് താരം. ചിത്രത്തിൽ താരം നിൽക്കുന്നത് സംഗീതകുലപതി ശ്രീ ശേമ്മാഘുണ്ടി ശ്രീനിവാസ

അയ്യരോടൊപ്പം ആണ്. താരം ചിത്രത്തിന് നൽകി അടിക്കുറിപ്പും ശ്രദ്ധേയമാണ്.”ചേർത്തു പിടിച്ചത് കൊണ്ടാണോ, മടിയിലിരുത്തിയാത്തത്കൊണ്ടാണോ, അനുഗ്രഹിച്ചിട്ടുണ്ട്, ആ കാറ്റ് എവിടെയോ നിന്നോ അടിച്ചിട്ടുണ്ട്. എൻറെ അച്ഛന് മാത്രം ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളിൽ ഒന്ന്, ആനിക്കുട്ടിയുടെ സ്കോളർഷിപ്പിന് വേണ്ടി മദ്രാസ് കലാക്ഷേത്രയിൽ പോയപ്പോൾ രണ്ടു വയസ്സുള്ള എന്നെ കൂട്ടി അനുഗ്രഹം വാങ്ങാൻ പോയത്.”-ഇതായിരുന്നു താരം ചിത്രത്തിന് നൽകിയ അടികുറുപ്പ്. എന്തുതന്നെയായാലും താരത്തിന്റെ പുതിയ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.